അമ്മായിഅച്ഛനെ കുറിച്ച് ശിവ ശങ്കരൻ പറഞ്ഞിട്ടുണ്ട്

ഒരു എം പി പ്രസംഗിച്ചു കൊണ്ടു നിൽക്കുമ്പോൾ ഇടയ്ക്കു കയറി പറയുന്നത് ഔചിത്യമാണോ റിയാസേ? ഇവ ശങ്കർ
ഇത് നിങ്ങളുടെ സംസ്കാര ശൂന്യതയെയും, അഹങ്കാരത്തെയും,
ദാർഷ്ട്യത്തെയും വെളിപ്പെടുത്തുന്നു. കുറച്ചെങ്കിലും മര്യാദ നിങ്ങളിൽ അവശേഷിച്ചിട്ടുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പ്രസംഗത്തിന് ശേഷമേ മറുപടി നിങ്ങൾ നൽകുമായിരുന്നുള്ളു.
കുറച്ചെങ്കിലും വിവരം എന്നൊന്നുണ്ടോ ???
അത് എങ്ങനെ ഉണ്ടാവാനാ.. മുഖ്യന്റെ അല്ലെ മരുമോൻ

മുല്ല പൂമ്പൊടിയേറ്റു കിടക്കും..
കല്ലിനുമുണ്ടാകും സൗരഭ്യം എന്നല്ലേ?

നിങ്ങൾ കാണിക്കുന്ന പ്രഹസനങ്ങൾ, കൊള്ളരുതായ്മകൾ മറ്റൊരാൾ ജനങ്ങളുടെ മുന്നിൽ വിളിച്ചു പറയുമ്പോൾ നിങ്ങള്ക്ക് അത് ഉൾക്കൊള്ളാൻ കഴിയില്ല.
എം പി.പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമായവയാണ്. അത് കൊള്ളേണ്ടിടത് തന്നെ കൊണ്ടു. അതുകൊണ്ടാണല്ലോ പിടഞ്ഞു എണീറ്റത്?മന്ത്രി ആയിട്ടൊന്നും കാര്യമില്ല, നിലവാരം തീരെ താണു പോയി.

എന്താണ് ശരിക്കുള്ള സത്യമെന്നു ശിവശങ്കരൻ പറഞ്ഞിട്ടുണ്ട്. അറിയില്ലെങ്കിൽ അമ്മായി അപ്പനോട് തന്നെ ചോദിച്ചാൽ മതി.

എംപി രാജ്മോഹൻ ഉണ്ണിത്താൻ പ്രസം​ഗിക്കുന്നതിനിടെ ഇടപെട്ട് മറുപടി നൽകി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പൊതുപരിപാടിക്കിടെയാണ് മന്ത്രി റിയാസ് ഉണ്ണിത്താന് മറുപടി നൽകിയത്. മന്ത്രിമാരെ വഷളാക്കാൻ കുറേ അവതാരങ്ങൾ വരുമെന്നും മന്ത്രിമാരെ വഷളാക്കുന്നത് ഇത്തരം അവതാരങ്ങളായ ഉദ്യോ​ഗസ്ഥരാണെന്നും ഉണ്ണിത്താൻ പ്രസം​ഗത്തിൽ പറഞ്ഞു. “അവതാരങ്ങൾക്ക് അവതാര ലക്ഷ്യമുണ്ട്. അവർ അടുത്ത ഭരണം വരുമ്പോൾ അവരെ പിടിക്കും. അത് അവരുടെ സ്ഥിരം ജോലിയാണ്. വാദിയെ പ്രതിയാക്കണോ പ്രതിയെ വാദിയാക്കാണോ എന്തിനും അവർ തയ്യാറാണ്. അതുകൊണ്ട് മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻമുഖം എന്ന് പറഞ്ഞ് ആളുകളെ സ്തുതി പാടുന്ന ഈ പണി അവസാനിപ്പിക്കണം”- എന്നായിരുന്നു ഉണ്ണിത്താൻ പറഞ്ഞത്.

പ്രസം​ഗത്തിനിടെ തനിക്കൊരു കാര്യം പറയാനുണ്ടെന്ന് വേദിയിലിരുന്ന മന്ത്രി റിയാസ് പറഞ്ഞു. എംപി അനുവാദവും നൽകി. തുടർന്നായിരുന്നു റിയാസിന്റെ മറുപടി. ഉണ്ണിത്താൻ പറഞ്ഞതൊക്കെ ശരിയാണ്. എന്നാൽ, ഉദ്യോ​ഗസ്ഥർ പറയുന്നതിനനുസരിച്ച് തുള്ളുകയോ അതിന്റെ കുഴിയിൽ വീഴുകയോ ചെയ്യുന്നവരല്ല ഇടതുപക്ഷ മന്ത്രിമാരെന്ന് അങ്ങൊന്ന് മനസ്സിലാക്കുന്നത് നല്ലതാണെന്ന് റിയാസ് പറഞ്ഞു. ഇതിന് ശേഷം സ്വന്തം ഇരിപ്പിടത്തിലേക്ക് പോയി. എന്നാൽ മന്ത്രിക്ക് ഉചിതമായ മറുപടി കൊടുത്ത് കൊണ്ട് ഉണ്ണിത്താനും തിരിച്ചടിച്ചു. മന്ത്രി റിയാസിന് റിയാസിൻ്റെ കാര്യം പറയാം, പക്ഷേ കേരളത്തിലെ മുഴുവൻ മന്ത്രിമാരുടെയും കാര്യം പറയാൻ റിയാസിന് എങ്ങനെയാണ് കഴിയുകയെന്നായിരുന്നു ഉണ്ണിത്താൻ്റെ മറു ചോദ്യം.