കൊച്ചി വിഷപ്പുക, ആദ്യ മരണം വാഴക്കാല സ്വദേശി ലോറൻസ് ജോസഫ്

കൊച്ചി ബ്രഹ്മപുരത്ത് ഉണ്ടായ തീപിടുത്തത്തിലേ വിഷ പുക ശ്വസിച്ച് ആദ്യ മരണം. തൃക്കാക്കര വാഴക്കാല സ്വദേശി ലോറന്‍സ് എന്ന 71 കാരൻ ശ്വാസം മുട്ടലിൽ മരിച്ചു. കുറച്ച് ദിവസമായി ഇദ്ദേഹത്തിനു ശ്വാസ തടസം ഉണ്ടാകുന്നതിനാൽ ആശുപത്രിയിൽ ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയ വാഴക്കാല സ്വദേശി ലോറന്‍സ് വീണ്ടും രാത്രിയിൽ ശ്വാസം കിട്ടാതെ മരണപ്പെടുകയായിരുന്നു

എന്നാൽ കൊച്ചിയിലെ വിഷപുക മൂലമാണ്‌ ഈ മരണം എന്ന് ആരോഗ്യ വകുപ്പും കലക്ടറും സമ്മതിച്ചിട്ടില്ല. ഔദ്യോഗികമായി അധികാരികൾ പ്രതികരിച്ചിട്ടും ഇല്ല.സമൂഹ മാധ്യമത്തിലും നാട്ടുകാരും ഇപ്പോൾ വിഷപ്പുക ശ്വസിച്ച് മരിച്ച വാർത്ത പങ്കുവയ്ക്കുകയാണ്‌.

ബ്രഹ്മപുരം മാലിന്യ പ്രശ്നം അതീവ ഗുരുതരം എന്ന് പറയാൻ ഇടത് പ്രബുദ്ധ നേതാക്കൾ മടിച്ചത് മരണം സംഭവിക്കാത്തത് കൊണ്ടാണെങ്കിൽ , ആ നിർഭാഗ്യകരമായ മരണം സംഭവിച്ചു കേട്ടോ.വിഷവായു ശ്വസിച്ചു ശക്തമായ ശ്വാസ തടസ്സം അനുഭവിച്ച് തൃക്കാക്കര വാഴക്കാല സ്വദേശി ശ്രീ. ലോറൻസ് ജോസഫ് മരണപ്പെട്ടിരിക്കുന്നു. ഇനിയും അത്തരത്തിലൊരു ദൗർഭാഗ്യം ആർക്കും സംഭവിക്കരുതേയെന്ന പ്രാർത്ഥന മാത്രം.