കൊല്ലം യുവമോർച്ച കമ്മിറ്റിയിൽ ഭിന്നത, മണ്ണും ചാരി നിന്നവർ പെണ്ണും കൊണ്ട് പോയി

യുവ മോർച്ച കൊല്ലം ജില്ലാ ഭാരവാഹികളേ നിശ്ചയിച്ചപ്പോൾ അർ ഹരായവർ പുറത്തായി എന്ന് വിവാദം. ജയിലിൽ കിടന്ന പ്രാദേശിക നേതാക്കൾ അടക്കം ഈഴവ വിഭാഗത്തിൽ പെട്ടവരെ തഴഞ്ഞു എന്നും വലിയ പരാതി ഉയർന്നു.ഈഴവരെയും മറ്റ് താഴ്ന്ന ജാതിക്കാരെയും ഒഴിവാക്കി ഒരു ഉയർന്ന സമുദായത്തിനു അനർ ഹമായ പരിഗണന കൊടുത്തു എന്നാണ്‌ ആക്ഷേപം

ശൂരനാട് പഞ്ചായത്തിൽ നിന്നാണ്‌ ഭൂരിഭാഗം ഭാരവാഹികളേയും എടുത്തത്. പാർട്ടിക്കായി ശബരിമല സമരത്തിൽ മർദ്ദനവും ജയിലും ത്യാഗവും ചെയ്തവരെ പോലും തിരിഞ്ഞ് നോക്കിയില്ല എന്നും വിവാദം ഉയരുന്നു. ശബരിമല വിഷയത്തിൽ പാർട്ടിക്ക് വേണ്ടി സമരം നടത്തി ജയിലിലായവരെ പോലും പുറത്ത് നിർത്തിയത് അംഗീകരിക്കാൻ ആകില്ല എന്നു ചൂണ്ടിക്കാട്ടി പരസ്യമായി പ്രവർത്തകർ രംഗത്തെത്തി.

ഏകാധിപതി യുടെ രീതിയിൽ ബി ജെ പി ജില്ലാ പ്രസിഡന്റണ് ഇത്തരത്തിൽ മനോഹരമായ തീരുമാനം എടുത്ത് സംസ്ഥാന നേത്യത്വത്തെ കൊണ്ട് നടപ്പാക്കിയിരിക്കുന്നത് എന്നും വിമർശനം വന്നിരിക്കുന്നു. കുന്നത്തൂർ താലൂക്കിലെ ശൂരനാട് തെക്ക് പഞ്ചായത്തിൽ നിന്നും മാത്രം മതിയോ ഭാരവാഹികൾ. അതോ ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ ആശ്രിതരും കുടുംബക്കാരും മാത്രമോ മണ്ഡലം കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ ശൂരനാട് തെക്ക് പഞ്ചായത്തിൽ നിന്നുള്ളവർ, ഈ രീതിയിൽ പോകുന്നു വിമർശനം.

ശബരിമല സമരത്തിൽ 25 ദിവസം ജയിലിൽ ജാമ്യമില്ലാ വകുപ്പിൽ കിടന്നവരെയും കേസിൽ പെട്ടവരെയും എല്ലാം വെട്ടി നിരത്തി യുവമോർച്ച കൊല്ലം ജില്ലാ ഭാരവാഹി പട്ടിക ഇതാ വന്നുകഴിഞ്ഞു.