3പെഗ് മദ്യം ഒരു വീട്ടിൽ വരുത്തിയ വിന! ഒരു കൊല ഒരു അറ്റാക്ക് മരണം ഒരു കൊലപാതകി

കോട്ടയം: മദ്യവും മയക്ക് മരുന്നും കുടുംബങ്ങളിൽ വരുത്തുന്ന ദുരന്തം ഇതാ ഇങ്ങിനെ. മദ്യം മിക്കവരും കഴിക്കും. എന്നാൽ അത് കഴിച്ചാൽ പലരുടെയും മാനസീക നില പല വിധമായിരിക്കും. കോട്ടയത്ത് മദ്യ ലഹരിയിൽ പിതാവിനെ അടിച്ച മകനെ പിതാവ് തല്ലി കൊല്ലുകയായിരുന്നു. മകനെ അടിച്ച് കൊല്ലുന്നത് കണ്ട 91 വയസുള്ള മുത്തശ്ശി കുഴഞ്ഞ് വീണ്‌ മരിച്ചു. 2ഓ 3ഓ പെഗ് മദ്യം ഉണ്ടാക്കിയ ദുരന്തം ഒരു കുടുംബത്തിൽ 2 മരണം. ഒരു കൊലപാതകിയും. അങ്ങിനെ ആ കുടുംബം പൂർണ്ണമായി ഇല്ലാതായി. കോട്ടയം മേലുകാവിലാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്. മദ്യ ലഹരിയില്‍ മൂന്നില്‍ കോന്നയ്ക്കല്‍ ജോണ്‍സണ്‍ ബേബി എന്ന 35 കാരന്‍ തന്റെ പിതാവായ ചാക്കോയെ(68) മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ ചാക്കോ തിരികെ മര്‍ദ്ദിച്ചു. ഇതിനിടെ ബേബി മരിച്ചു. ഇത് കണ്ടു നിന്ന ചാക്കോയുടെ മാതാവ് മറിയാമ്മ(91) കുഴഞ്ഞു വീണ് മരിച്ചു.

എന്തായാലും വെറും 3 പെഗ് മദ്യം ഒരു കുടുംബം തകർത്തു. ഒരു കൊലപാതകം, ഒരു അറ്റാക്ക് മരണം, ഒരു കൊലപാതകി. മദ്യത്തേ കുറിച്ച് മനശാസ്ത്ര വിദഗ്ദർ പറയുന്നത് ഇങ്ങിനെ. മിതമായ മദ്യ ഉപയോഗം വിവേകിക്ക് വിവേകം കൂടുതൽ തരും. മോഷ്ടാവിനെ മോഷണത്തിനു പ്രേരിപ്പിക്കും. ക്രിമിനലിനെ കുറ്റകൃത്യം ചെയ്യാൻ ശക്തിയും പ്രചോദനവും നല്കും. ലൈംഗീക വൈകൃതവും ആസക്തിയും ഉള്ളവർക്ക് അത് കൂടുതൽ നല്കും. നിങ്ങളിൽ ഇതിൽ ഏത് ഗുണം കൂടുതലാണോ മദ്യപിച്ച ശേഷം അതായിരിക്കും ലഹരിയുടെ താഴ്വാരത്തിലെ ശരിക്കുള്ള നിങ്ങൾ.

മകനേ കൊലപ്പെടുത്തിയ ശേഷവും പിതാവ് ചാക്കോയുടെ കൊടിയ പക അടങ്ങിയില്ല.മൃതദേഹത്തിൽ കയർ കെട്ടി വലിച്ച് കൊക്കയിലേക്ക് എറിയുകയായിരുന്നു. മറിയാമ്മയുടെ മൃതദേഹം ചാക്കോ ബന്ധുവീട്ടില്‍ എത്തിച്ചു. ശേഷം വീട്ടിലെത്തിയ ചാക്കോ മകന്റെ മൃതദേഹം കൊക്കയില്‍ തള്ളുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മേലുകാവ് കോണിപ്പാട് ഇരുമാപ്ര റോഡില്‍ പള്ളിക്കു സമീപം കൊക്കയില്‍ 20 അടിയോളം താഴ്ചയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിക്കാന്‍ സാധിച്ചത്. കൊക്കയില്‍ നിന്നും കണ്ടെത്തിയ മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം ഉണ്ടായിരുന്നു. വയറില്‍ പ്ലാസ്റ്റിക കയര്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മദ്യപാനിയും ലഹരിക്ക് അടിമയും ആയിരുന്ന ജോണ്‍സണ്‍ വെള്ളറയിലെ വീട്ടില്‍ ആണ് കഴിഞ്ഞ വന്നത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് ഇയാള്‍. എന്നാല്‍ മദ്യത്തിനും ലഹരിക്കും അടിമായയ ഇയാളുടെ ഉപദ്രവം കാരണം ഭാര്യ പിണങ്ങി പോയെന്ന് പോലീസ് പറയുന്നു.

ചോക്കോയും ഭാര്യയും ചാക്കോയുടെ പിതാവും താമസിച്ചിരുന്നത് മൂന്നിലവ് എട്ടൊന്നില്‍ ഒരു വാടക വീട്ടില്‍ ആയിരുന്നു. കഴിഞ്ഞ ഒമ്പതാം തീയതി ചാക്കോയുടെ വീട്ടില്‍ എത്തിയ ജോണ്‍സണ്‍ ബഹളമുണ്ടാക്കി. ചാക്കോയും ജോണ്‍സണും തമ്മില്‍ വാക്കേറ്റവുമുണ്ടായി. പതിനൊന്നാം തീയതി രാത്രി ഒമ്പരത് മണിയോടെ വീണ്ടും മൂന്നിലവിലെ വീട്ടില്‍ ജോണ്‍സണ്‍ എത്തി. വീട്ട് ഉപകരണങ്ങല്‍ നശിപ്പിച്ചു. ഇതിനിടെ ചാക്കോ ജോണ്‍സനെ ചുറ്റികയ്ക്ക് ഇടിച്ചു. ഇതിനിടെ കുഴഞ്ഞുവീണ മാതാവിനെ ചാക്കോയും ഭാര്യയും ചേര്‍ന്ന് ഈരാറ്റു പേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എ്ത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് മാതാവിന്റെ മൃതദേഹം അഞ്ചുകുടിയാറിലുള്ള ബന്ധുവീട്ടില്‍ എത്തിച്ച ശേഷം ചാക്കോ തിരികെ വീട്ടിലെത്തി.

പുലര്‍ച്ചെ മൂന്ന് മണിയോടെ ജോണ്‍സന്റെ മൃതദേഹം പ്ലാസ്റ്റിക് കയര്‍ കെട്ടി ജീപ്പില്‍ കയറ്റി ഇരുമാപ്രയിലെ കൊക്കയില്‍ തള്ളുകയായിരുന്നു. ഇതിനു ശേഷം മാതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ ചാക്കോ പങ്കെടുത്തെന്നും പൊലീസ് പറഞ്ഞു.സംഭവ ദിവസം ജോണ്‍സന്‍ മൂന്നിലവില്‍ വന്നിറങ്ങിയതായും വീട്ടിലെത്തി വഴക്കുണ്ടായതായും പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചാക്കോയെ ചോദ്യം ചെയ്തതോടെയാണു കൊലപാതക വിവരം പുറത്തെത്തിയത്. വീട്ടില്‍ നിന്നു രക്തക്കറയും കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയറിന്റെ ഭാഗങ്ങളും കണ്ടെടുത്തു.