കോവിഡ് കാലത്ത് കേരളത്തില്‍ പെണ്‍വാണിഭവും ഓണ്‍ലൈനില്‍, ചിത്രങ്ങള്‍ക്കൊപ്പം നിരക്കും ലഭ്യതയും, പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കോട്ടയം: കോട്ടയത്ത് കോടിമത മാര്‍ക്കറ്റിന സമീപത്തെ വീട്ടില്‍ ആക്രമണം ഉണ്ടായ സംഭവത്തിലെ അന്വേഷണം ഒടുവില്‍ എത്തി നില്‍ക്കുന്നതത് പെണ്‍വാണിഭ സംഘത്തിലാണ്. യുവതി അടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പൊന്‍കുന്നം, കോയിപ്പളളി ഭാഗത്ത് പുതുപ്പറമ്പില്‍ അജ്മല്‍, മല്ലപ്പള്ളി, വായ്പൂര്, കുഴിക്കാട്ട് വീട്ടില്‍ സുലേഖ (ശ്രുതി) എന്നിവരാണ് അറസ്റ്റിലായത്. കോടിമത കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘവും കളത്തിപ്പടി ആനത്താനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘവും തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

കോവിഡ് കാലത്ത് എല്ലാം ഒണ്‍ലൈന്‍ ആയപ്പോള്‍ പെണ്‍വാണിഭവും ഓണ്‍ലൈനിലേക്ക് തിരിഞ്ഞു. കോടിമതയിലും ആനത്താനത്തും വീടുകള്‍ കേന്ദ്രീകരിച്ചാണ് മാനസ് മാത്യുവിന്റെയും സാന്‍ ജോസിന്റെയും സംഘങ്ങള്‍ പ്രവര്‍ത്തനം തുടര്‍ന്നു. സോഷ്യല്‍ മീഡിയകളിലൂടെ ആണ് വിപണനം. രാവിലെ സോഷ്യല്‍ മീഡിയകളില്‍ ഇവര്‍# നഗ്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കും. തുടര്‍ന്ന് റേറ്റും സമയവും ലഭ്യതയും അറിയിക്കും. കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുമുള്ളവരാണ് യുവതികള്‍. വീഡിയോകള്‍ നടത്തിപ്പുകാരും യുവതികളും തമ്മിലുള്ള ബന്ധം അറിയിക്കുന്നതാണ്.

2000 രൂപ മുതല്‍ 10,000 രൂപ വരെയാണ് നിരക്ക് ഈടാക്കുക. പൊതുവായ നിരക്ക് 5000 രൂപയാണ്. ബുക്ക് ചെയ്യുന്ന ആവശ്യക്കാര്‍ക്ക് അവര്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും കേന്ദ്രത്തില്‍ എത്താന്‍ വാഹനം അയക്കും. സോഷ്യല്‍ മീഡിയകളിലൂടെ ലൊക്കേഷന്‍ പങ്കുവെച്ചാണ് സ്ഥലം കണ്ടെത്തുക. എത്തുന്നവര്‍ക്കുള്ള ഭക്ഷണം കേന്ദ്രത്തില്‍ ലഭ്യമാക്കും. ലോക്ക്ഡൗണ്‍ കാലമായതോടെ പുറത്ത് നിന്നും ഭക്ഷണം ലഭിക്കാത്തതാണ് ഇതിന് കാരണം.

ആക്രമണത്തിന് പിന്നാലെ തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും കടന്ന ശ്രുതിയും അജ്മലും ഇന്നലെ ആനത്താനത്തെ വീട്ടില്‍ എത്തിയപ്പപോള്‍ പോലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പൊന്‍കുന്നം സ്വദേശി മാനസും ഏറ്റുമാനൂര്‍ സ്വദേശി സാന്‍ ജോസും ഒരുമിച്ചാണ് മെഡിക്കല്‍ കോളജിനു സമീപം കോവിഡ് കാലത്തിനു മുന്‍പ് പെണ്‍വാണിഭ കേന്ദ്രം നടത്തിയത്. എന്നാല്‍ ഇവിടെ നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കിയതോടെ കേന്ദ്രം നിര്‍ത്തി. ഇതിനിടെ മാനസും സാന്‍ ജോസും വഴിപിരിഞ്ഞു. മാനസ് ആനത്താനത്തും സാന്‍ കോടിമതയിലും കേന്ദ്രങ്ങള്‍ ആരംഭിച്ചു. ആനത്താനം സംഘത്തിലെ പതിവുകാരെ കോടിമാത സംഘം വലയില്‍ ആക്കിയതാണ് തര്‍ക്കങ്ങള്‍ക്ക് കാരണം. മാനസിന്റെ കേന്ദ്രത്തിലെ യുവതികളും കോടിമത കേന്ദ്രത്തിലെത്തി. കോടിമതയില്‍ ഇടപാടുകാരുടെ തിരക്ക് ഏറി. ഇതോടെ സാന്‍ ജോസിനെ മാനസ് ഭീഷണിപ്പെടുത്തുകയായിരുന്നു.

മാനസിന്റെ പ്രവാസിയായ ഭാര്യ നാട്ടില്‍ എത്തിയ സമയം കോടിമത സംഘം ചില അശ്ലീല വീഡിയോകള്‍ അവര്‍ക്ക് കൈമാറി. ഇതോടെ മാനസിന്റെ കുടുംബ ജീവിതത്തിന് കോട്ടം തട്ടി. സാന്‍ ജോസും അമീര്‍ഖാനും ശ്രുതിയുമായിരുന്നു മാനസിന്റെ പൊന്‍കുന്നത്തുള്ള വീട്ടില്‍ എത്തിയത്. അവിടെ വെച്ച് മാനസും ഇവരും തമ്മില്‍ ഏറ്റുമുട്ടി. ഇതോടെയാണ് മാനസ് ക്വട്ടേഷന്‍ സംഘത്തെ തിരിച്ചടിക്കായി നിയോഗിച്ചത്. പെണ്‍ വാണിഭ സംഘത്തിലെ യുവതികളെ അക്രമികള്‍ ആക്രമിക്കാഞ്ഞതാണ് പോലീസിന് തുമ്പായത്.

പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ തന്നെ പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണുകാരണമെന്നു വ്യക്തമായി. പരുക്കേറ്റവര്‍ പോലീസുമായി സഹകരിക്കാനും തയ്യാറായില്ല. സാന്‍ ജോസിനെയും അമീറിനെയും ആക്രമിച്ചപ്പോള്‍ അവിടെയുള്ള യുവതികളെ അക്രമികള്‍ ഒന്നും ചെയ്തില്ല. ഇവര്‍ പഴയ സംഘത്തിലെ ജീവനക്കാരാണ്. അതിനാലാണ് ആക്രമിക്കാതിരുന്നതെന്നും പൊലീസിനു മനസ്സിലായി.