കോയമ്പത്തൂർ സ്ഫോടനം, അറസ്റ്റിലായ 4 പ്രതികൾക്കും ഐഎസ് ബന്ധം, സ്ഥിരീകരിച്ച് എൻഐഎ

ചെന്നൈ : കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ 4 പ്രതികളും ഐഎസ് എസ് ബന്ധമുള്ളവരെന്ന് എൻഐഎ. അറസ്റ്റിലായ നാലുപേരും സമൂഹമാദ്ധ്യമങ്ങൾ വഴി ഐഎസ്ഐഎസിലേക്ക് ആളുകളെ എത്തിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു.

മതപഠന കേന്ദ്രങ്ങളെ റിക്രൂട്ടിം​ഗിനായി ഉപയോ​ഗപ്പെടുത്തിയെന്നും എൻഐഎ വ്യക്തമാക്കി. ജമീൽ ബാഷാ ഉമരി, മൗലവി ഹുസ്സൈൻ ഫൈസി, ഇർഷാദ്, സയ്യദ് അബ്ദുർ റഹ്മാൻ ഉമരി എന്നിവരെയാണ് കഴിഞ്ഞ ദിവസം എൻഐഎ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 6 ലാപ്ടോപ്പ്, 34 ഫോണുകൾ, സിം കാർഡുകൾ, ഹാർഡ് ഡിസ്കുകൾ എന്നിവയും പിടിച്ചെടുത്തിരുന്നു.

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതി ജമീഷ മുബിന് സ്ഫോടനത്തിനുള്ള സഹായങ്ങൾ ഇവർ ചെയ്ത് നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.