കുടുംബവിളക്കിലെ താരങ്ങളുടെ പ്രതിഫലം കേട്ടാൽ ഞെട്ടും

നിരവധി ആരാധകരുള്ള സീരിയലാണ് കുടുംബവിളക്ക്.പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്.സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്.സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്.അനിരുദ്ധ്,പ്രതീഷ്,ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ.മൂത്ത മകൻ അനിരുദ്ധ് ആയി എത്തുന്നത് നടൻ ആനന്ദ് ആണ്.പ്രതീഷായി നൂബിൻ,ശീതൾ ആയി അമൃതയുമാണ് എത്തുന്നത്.മറ്റു രണ്ട് മക്കളും മരുമകളും സുമിത്രയെ അകറ്റി നിർത്തുമ്പോൾ പ്രതീഷാണ് അമ്മയ്ക്കൊപ്പം നിൽക്കുന്നത്.ചിത്ര ഷേണായി ആണ് ഈ പരമ്പര നിർമ്മിക്കുന്നത്.ശ്രീമോയി എന്ന ബംഗാൾ സീരിയലിന്റെ റീമേക്ക് ആണ് കുടുംബ വിളക്ക്

ഇപ്പോൾ കുടുംബ വിളക്കിലെ താരങ്ങളുടെ പ്രതിഫലം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.സിനിമ സീരിയൽ രം​ഗത്ത് സജീവമായ താരങ്ങളെയാണ് സീരിയലിലേക്ക് പരി​ഗണിച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെ നല്ല പ്രതിഫലമാണ് താരങ്ങൾക്ക് നൽകുന്നത്.സീരിയലിന്റെ പ്രധാന താരം എന്നതിൽ ഉപരി മലയാള സിനിമ ലോകത്തിൽ ഒരു കാലത് തിളങ്ങി നിന്ന താരം കൂടിയാണ് മീര വാസുദേവ്.മോഹൻലാലിന്റെ അടക്കം നായികയായി എത്തിയിട്ടുള്ള മീരക്ക് ഒരുദിവസം നൽകുന്നത് 35000 രൂപ ആണ്.സുമിത്രയുടെ സ്വന്തം മകൻ സ്നേഹ തുല്യനായ പ്രതീഷിനെ അവതരിപ്പിക്കുന്നത് നോബിൻ ആണ്.നോമ്പിന് ഒരു ദിവസം ലഭിക്കുന്നത് 28000രൂപ ആണ്.മിത്രയുടെ അമ്മയിയമ്മ കഥാപാത്രം അവതരിപ്പിക്കുന്ന ദേവി മേനോന് ഒരു ദിവസം ലഭിക്കുന്നത് 27000 രൂപ ആണ്.ശരണ്യ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന മഞ്ജു സതീഷ് ഒരു ദിവസം പ്രതിഫലം ആയി വാങ്ങുന്നത് മുപ്പതിനായിരം രൂപ ആണു.

അടുത്തിടെയാണ് സീരിയലിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നുവന്നത്..സ്ത്രീകൾ ഭർത്താവിന്റെ അവിഹിത ബന്ധത്തിന് കുട പിടിക്കുന്ന പതിവ്രതകൾ ആയിരിക്കണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.സ്വന്തം ഭർത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ വീട് വിട്ടിറങ്ങുമ്പോൾ ഉത്തമ ഭാര്യയായി ദീപാവലി ആഘോഷിക്കുകയാണ് സുമിത്ര.ഒരു ഉത്തമ സ്ത്രീ ഇങ്ങനെ ആവണം എന്നാണോ സംവിധായകൻ നൽകുന്ന സന്ദേശം? പ്രേക്ഷകർ ചോദിക്കുന്നു.അതോ അൽപ്പം വിദ്യാഭ്യാസം ലഭിച്ചു കഴിഞ്ഞാൽ അമ്മയെ തള്ളി പറയുന്നവർ ആയിരിക്കണോ എന്നും ചോദിക്കുന്നു.കേരളത്തിലെ ഏതെങ്കിലും വീട്ടിൽ ഇങ്ങനെ നടക്കുമോ ഇനി എഴുത്തുകാരന്റെ വീട്ടിലെ അവസ്ഥ ഇങ്ങനെ ആണോ എന്നും ചോദ്യങ്ങൾ ഉയരുന്നു.ഇത്തരം മോശം സന്ദേശങ്ങൾ നൽകുന്ന സീരിയലുകൾ നിരോധിക്കേണ്ട സമയം കഴിഞ്ഞു എന്നാണ് പലരുടെയും അഭിപ്രായം.എന്നിരുന്നാലും ബാർക്ക് റേറ്റിങ്ങിൽ സീരയലി‍ മുന്നിലാണ്.നിരവധി ആരാധകരും കാഷ്ചക്കാരായി പരമ്പരക്കുണ്ട്