ഒരു പക്ഷെ നമുക്ക് പൊറുക്കാവുന്ന തെറ്റാണ്, സജനയെ പിന്തുണച്ച് സന്തോഷ് കീഴാറ്റൂർ

ട്രാൻസ്ജെൻഡർ സജന ഷാജിയെ പിന്തുണച്ച് നടൻ സന്തോഷ് കീഴാറ്റൂർ. സ്വസ്ഥമായും സമാധാനമായും കിടന്നുറങ്ങാൻ അവർക് വേണ്ടത് വീടാണ്. തന്റെ ജീവിതം മുഴുവൻ പട്ടിയെ പോലെ പണി എടുത്താലും അതിനെ കൊണ്ട് സാധിക്കില്ലെന്ന് അവർക്കറിയാം. അതുകൊണ്ട് തന്നെ ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം. ‍ഒരുനിമിഷത്തെ ചിന്ത അതാകാം അവരെ കൊണ്ട് അത് ചെയ്യിപ്പിച്ചത്. അതുകൊണ്ട് തന്നെ അത് അവർക്ക് ഒരു തെറ്റായി തോന്നിക്കാണില്ല.‍അവരുടെ ഭാഗത്തു നിന്നും ചിന്തിക്കുമ്പോൾ ഒരു പക്ഷെ നമുക്ക് പൊറുക്കാവുന്ന തെറ്റാണെന്നും സന്തോഷ് പറയുന്നു.

സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ചിലപ്പോൾ ഇങ്ങനെ ആയികൂടെ സംഭവിച്ചിട്ടുണ്ടാകുക. സ്വസ്ഥമായും സമാധാനമായും കിടന്നുറങ്ങാൻ അവർക് വേണ്ടത് വീടാണ് തന്റെ ജീവിതം മുഴുവൻ പട്ടിയെ പോലെ പണി എടുത്താലും അതിനെ കൊണ്ട് സാധിക്കില്ല അതുകൊണ്ട് തന്നെ ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം എന്ന് ഒരുനിമിഷത്തെ ചിന്ത അതാകാം അവരെ കൊണ്ട് അത് ചെയ്യിപ്പിച്ചത്. അതുകൊണ്ട് തന്നെ അത് അവർക്ക് ഒരു തെറ്റായി തോന്നിക്കാണില്ല… അവരുടെ ഭാഗത്തു നിന്നും ചിന്തിക്കുമ്പോൾ ഒരു പക്ഷെ നമുക്ക് പൊറുക്കാവുന്ന തെറ്റ്.

ഇന്ന് പുലർച്ചെയാണ് ബിരിയാണി കച്ചവടവും പുറത്തുവന്ന ഓഡിയും ക്ലിപ്പ് ഉൾപ്പെടെ വിവാദങ്ങളിൽ വരിഞ്ഞു മുറുകിയതിൽ മനം നൊന്ത് ട്രാൻസ്ജെൻഡർ സജന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമിതമായി ഗുളികകൾ കഴിച്ചതിനെ തുടർന്ന് സജ്ന ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വഴിയരികിൽ ബിരിയാണിക്കച്ചവടം നടത്തിവന്നിരുന്ന സജ്ന സമൂഹമാധ്യമങ്ങളിലടക്കം ആക്രമണം നേരിട്ടിരുന്നു. വിവാദങ്ങളിൽ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

കോട്ടയം സ്വദേശിയായ സജ്ന ഷാജി 13 വർഷം മുൻപാണ് കൊച്ചിയിലെത്തുന്നത്. നിലനിൽപിനായി ട്രെയിനിൽ ഭിക്ഷയെടുത്തായിരുന്നു ജീവിതം തുടങ്ങിയത്. മൂന്ന് മാസം മുൻപ് തൃപ്പുണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്. ബിരിയാണി കച്ചവടം പച്ചപിടിപ്പിക്കാനും ഒരു വീട് സ്വന്തമാക്കാമനെന്നുമുള്ള തരത്തിലാണ് ഓഡിയോ പ്രചരിച്ചത്. ഇതിന് പിന്നാലെ കുറച്ച് മണിക്കൂറുകൾ തൊട്ട് വൻ സൈബർ അക്രമണമാണ് സജന നേരിട്ടത്.