കേരളത്തില്‍ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ലിഡാര്‍ സര്‍വേ ഉടന്‍

കൊച്ചി. കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ വേഗത ഉയര്‍ത്താന്‍ ലിഡാര്‍ സര്‍വേ നടത്തുവാന്‍ തയ്യാറെടുത്ത് റെയില്‍വേ. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലേക്ക് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കുവനാണ് ശ്രമിക്കുന്നത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നടത്തുന്ന സര്‍വേയില്‍ ഭൂപരമായ എല്ലാ പ്രത്യേകതയും രേഖപ്പെടുത്തും. സര്‍വേയുടെ റിപ്പോര്‍ട്ട് ഒക്ടോബറോടെ നല്‍കും. ഹൈദരാബാദിലെ ആര്‍വി അസോസിയേറ്റ്‌സാണ് സര്‍വേ നടത്തുന്നത്.

സര്‍വേയ്ക്ക് ശേഷം വിശദമായി പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് രണ്ട് വര്‍ഷം കൊണ്ട് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും. പിന്നീട് മൂന്ന് വര്‍ഷത്തിനകം നിര്‍മാണവും പൂര്‍ത്തികരിക്കും. അതിവേഗ ട്രെയിനുകള്‍ കേരളത്തില്‍ ഒടിക്കുവാന്‍ വളവുകള്‍ നിവര്‍ത്തുവനാണ് സര്‍വേ നടത്തുന്നത്. 2025ഓടെ ഷൊര്‍ണ്ണൂര്‍ മംഗലാപുരം റൂട്ടിലും 2024 ഓടെ ഷൊര്‍ണ്ണൂര്‍ തിരുവനന്തപുരം റൂട്ടിലും 160 കിലോമീറ്ററായി വേഗത കൂട്ടും.

ഇതിനുള്ള ജോലികള്‍ 2024ല്‍ പൂര്‍ത്തിയാക്കും. തിരുവനന്തപുരത്ത് നിന്നും ഷൊര്‍ണൂര്‍ വരെയുള്ള വേഗത 110 കിലോമീറ്റര്‍ ആക്കാന്‍ 300 കോടി മുമ്പ് അനുവദിച്ചിരിരുന്നു. കേരളത്തില്‍ ലൈനിന്റെ 35 ശതമാനവും വളവാണ്.