മത്സരപ്പരീക്ഷ തട്ടിപ്പ് തടയാനുള്ള ബില്‍ ലോക്‌സഭ പാസാക്കി, പത്ത് വര്‍ഷം വരെ തടവും ഒരു കോടി വരെ പിഴയും

ന്യൂഡല്‍ഹി. പരീക്ഷ ക്രമക്കേട് തടയാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ബില്ലില്‍ കടുത്ത ശിക്ഷയാണ് മത്സരപ്പരീക്ഷയില്‍ ക്രമക്കേട് നടത്തിയാല്‍ ലഭിക്കുക. പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷയും ഒരു കോടി രൂപ പിഴയും ഈടാക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കും. പരമാവധി അഞ്ചുവര്‍ഷം വരെ.

അതേസമയം സംഘടിത കുറ്റകൃത്യത്തിനാണ് പത്ത് വര്‍ഷംവരെ തടവുശിക്ഷ ലഭിക്കുന്നത്. യു പി എസ് സി, എസ് എസ് സി, റെയില്‍വേ, നീറ്റ്, ജെ ഇ ഇ, തുടങ്ങിയ മത്സരപ്പരീക്ഷകളില്‍ ചോദ്യ പേപ്പര്‍ തടയുക ലക്ഷ്യമിട്ടാണ് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ ബില്‍ പാസാക്കിയത്. സര്‍വീസ് പ്രൊവൈഡര്‍ സ്ഥാപനങ്ങള്‍ ക്രമക്കേട് നടത്തിയാല്‍ ഒരു കോടി രൂപ വരെ ഈടാക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.

ഒപ്പം സ്ഥാപനത്തെ പൊതുപരീക്ഷ നടത്തുന്നതില്‍ നിന്ന് നാല് വര്‍ഷത്തേക്ക് വിലക്കാനും. കുറ്റം ചെയ്തിട്ടുണ്ട് എന്ന് അന്വേഷണസംഘം തെളിയിക്കുന്ന പക്ഷമാണ് കടുത്ത നടപടി. ഇത്തരം സംഭവങ്ങളില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അല്ലെങ്കില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തേണ്ടത്.