ബന്ധു നിയമനം; കെ.ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത,മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ചെന്നിത്തല

തിരവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ബന്ധു നിയമനം വീണ്ടും സജീവമാകുന്നു. മന്ത്രി കെ.ടി ജലീലിന് കൂടുതല്‍ കുരുക്കാവുന്ന റിപ്പോര്‍ട്ടുകളാണ് ഈ ഘട്ടത്തില്‍ പുറത്ത് വരുന്നത്. ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത. സ്വജനപക്ഷപാതം കാണിച്ച ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി.അദ്ദേഹത്തിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്താ ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുണ്ട്.

പക്ഷ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലാണ് വിധി ഉണ്ടായിരിക്കുന്നത്.ബന്ധുനിയമനത്തില്‍ ജലീലിന്റേത് അധികാര ദുര്‍വിനിയോഗമാണെന്നും ലോകായുക്ത നിരീക്ഷിച്ചു. ബന്ധുവായ അദീബിനെ ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ആക്കിയത് ചട്ടം ലംഘിച്ചാണെന്നും വിധിയില്‍ പറയുന്നുണ്ട്. ജലീലിനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണമെന്നും ലോകായുക്താ കോടതി വിധിയില്‍ ആവശ്യപ്പെടുന്നുണ്ട്.