സുരേഷ് ഗോപിയെ ട്രോളി വീഡിയോ, കിടിലൻ മറുപടി കൊടുത്ത് ഇളയ മകൻ മാധവ്

സുരേഷ് ഗോപിയെ ട്രോളുന്നവർക്ക് തനി സിനിമാ സ്‌റ്റൈൽ മറുപടി നൽകാൻ മക്കൾ മുന്നിലുണ്ടാകും. ഒരുവശത്ത് ഗോകുൽ സുരേഷ് ആണെങ്കിൽ മറുവശത്ത് ഇളയ മകൻ മാധവായിരിക്കും. ഒരു കോമഡി പരിപാടിയിൽ സുരേഷ് ഗോപി എന്ന പേരിൽ വേഷമിട്ടയാൾ സംസാരിക്കുന്ന രീതി പോസ്റ്റ് ചെയ്താണ് മാധവിന്റെ പ്രതികരണം.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മാധവ് പ്രതികരിച്ചത്.’ഇത്തരം ഇതിഹാസങ്ങൾക്ക് വേണ്ടി ഒരു ഹൈലൈറ്റ് സെക്ഷൻ ആരംഭിക്കണമെന്നുണ്ട് എനിക്ക്. പക്ഷെ അതിനു സമയം കണ്ടെത്താൻ അവരെ പോലെ വരെ പണിയില്ലാതെ ഞാൻ ഇരുന്നാലേ സാധിക്കൂ’,-എന്നാണ് മാധവ് എഴുതിയത്.

ദിവസങ്ങൾക്കു മുമ്പ് മാധ്യമപ്രവർത്തകയുടെ വിഷയത്തിലും സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് മകൻ മാധവ് എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ അച്ഛനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്താണ് മാധവ് സുരേഷ് പ്രതികരിച്ചത്. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്ത മാധവ് സുരേഷ് നായകവേഷം ചെയ്യുന്ന ചിത്രം വരികയാണ്. ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിലാണ് മാധവ് നായകനാവുക. സിനിമയുടെ ചിത്രീകരണം കഴിഞ്ഞു. മാധവിന്റെ മൂത്ത സഹോദരി ഭാഗ്യയുടെ വിവാഹം അടുത്ത വർഷം ആദ്യം നടക്കും. അതിനുള്ള തയാറെടുപ്പിലാണ് കുടുംബം. വിവാഹത്തിനായി കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണക്കത്ത് നൽകിയിരുന്നു