ഞാൻ ജീവിതത്തിൽ എടുത്ത ബെസ്റ്റ് തീരുമാനം, സുഹൃത്തിന് പിറന്നാൾ ആശംസയുമായി മാളവിക

സിനിമയിൽ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ് ജയറാം – പാർവതി ദമ്പതിമാരുടെ പുത്രി മാളവിക ജയറാം. മലയാള സിനിമയിലെ ഭൂരിഭാഗം നടി നടന്മാരുടെയും മക്കൾ ഇന്നു സിനിമ മേഖലയിലെ സജീവ സാനിധ്യം ആണ്. എന്നാൽ അവരിൽ നിന്ന് എല്ലാം വ്യത്യസ്തയാകുകയാണ് ചക്കി എന്ന് വിളിപ്പേരുള്ള ജയറാമിന്റെ മകൾ മാളവിക .മകൾ ചക്കിക്ക് അഭിനയിക്കാൻ താൽപ്പര്യമില്ലെന്ന് ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തിൽ മാളവിക അഭിനയിച്ചിരുന്നു.

എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം. നിനക്ക് പിറന്നാൾ ആശംസകൾ എന്നാണ് മാളവിക, തന്റെ സുഹൃത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കിട്ടുകുറിച്ചത്. മുൻപും ഒരിക്കൽ സ്വപ്നം സഫലമായി എന്ന ക്യാപ്‌ഷനിൽ സുഹൃത്തിന്റെ മുഖം മറച്ചുവച്ചുകൊണ്ട് ഒരു ചിത്രം പങ്കിട്ടെത്തിയിരുന്നു.താരപുത്രനാണ് ചിത്രത്തിൽ ഉള്ളതെന്നായിരുന്നു ആരാധകരുടെ അനുമാനം.

എനിക്ക് വിവാഹം കഴിക്കാൻ ആയെന്നു തോന്നിയാൽ മാത്രമേ ഞാൻ അതിനു തയ്യാറാകൂ എന്നാണ് മാളവിക മുൻപ് പറഞ്ഞത്. വിവാഹത്തിന്റെ പേരിൽ സൊസൈറ്റിയുടെ പ്രഷർ നോക്കേണ്ട കാര്യമില്ല. ഇക്കാര്യങ്ങളിൽ അച്ഛനും അമ്മയും ഓക്കേ ആണ് എന്നായിരുന്നു മാളവിക പറഞ്ഞത്. പെൺകുട്ടികള്‍ ഇന്നത്തെക്കാലത്ത് ഒരു ജോലി പോലുമില്ലാതെ ഒന്നുമില്ലാതെ എടുത്തു ചാടി വിവാഹം കഴിക്കുന്നത് ശരിയല്ലെന്നാണ് തന്റെ നിലപാടെന്നും മാളവിക പറഞ്ഞിട്ടുണ്ട്.