മലയാളി യുവ ഡോക്ടര്‍ക്ക് അമേരിക്കന്‍ അംഗീകാരം

കോഴിക്കോട്: അമേരിക്കന്‍ അംഗീകാരം സ്വന്തമാക്കി മലയാളി യുവ ഡോക്ടര്‍. വിക്കിപീഡിയയിലെ ആരോഗ്യ ലേഖനങ്ങള്‍ക്ക് ആണ് കൂടരഞ്ഞി സ്വദേശിയായ യുവ ഡോക്ടര്‍ക്ക് അംഗീകാരം ലഭിച്ചത്. അമേരിക്കയിലെ പ്രശസ്തമായ റെഡ്ഹാറ്റിന്റെ ഓപ്പണ്‍ സോഴ്‌സ് അക്കാദമിക് അവാര്‍ഡിനാണ് കോഴിക്കോട് ഇളം തുരുത്തില്‍ ഡോ. നത ഹുസൈന്‍ അര്‍ഹ ആയത്. 5000 യു എസ് ഡോളറാണ് സമ്മാന തുകയായി ലഭിക്കുക.

സ്വീഡനിലെ ന്യൂറോ സയന്‍സില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ് യുവ ഡോക്ടറായ നത ഹുസൈന്‍. കഴിഞ്ഞ പത്ത് വര്‍ഷമായി ഡോക്ടര്‍ വിക്കിപീഡിയയില്‍ ആരോഗ്യ ലേഖനങ്ങള്‍ എഴുകുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് സൗജന്യമായി ആരോഗ്യ അറിവുകള്‍ നല്‍കുന്നതാണ് ഡോക്ടറെ അവാര്‍ഡിന് അര്‍ഹയാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് നത ഹുെൈസെന്‍ മെഡിക്കല്‍ ബിരുദം സ്വന്തമാക്കുന്നത്. പഠന കാലത്ത് തന്നെ ഇംഗ്ലീഷിലും മലയാളത്തിലും ആയി മുന്നൂറില്‍ അധികം ലേഖനങ്ങള്‍ ഡോക്ടര്‍ എഴുതിയിട്ടുണ്ട്.

സ്വീഡനില്‍ തന്നെ കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറായ അന്‍വര്‍ ഹിഷാമാണ് ഭര്‍ത്താവ്. ഫെഡറല്‍ ബാങ്ക് താമരശ്ശേരി ശാഖയില്‍ അഗ്രികള്‍ച്ചറല്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ ഇ. എം. ഹുസൈന്റെയും കോഴിക്കോട് ബാറിലെ അഭിഭാഷകയായ ജുവൈരിയയുടെയും മകളാണ് . സഹോദരി ഫിദയും മെഡിക്കല്‍ വിദ്യാര്‍ഥിയാണ്.