സംവിധയകരെല്ലാം കഥ കേട്ടപ്പോള്‍ തന്നെ പിന്മാറിയെങ്കിലും മോഹന്‍ലാല്‍ ആ ചിത്രം തിരഞ്ഞെടുത്ത് സൂപ്പര്‍ഹിറ്റാക്കി

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മോഹന്‍ലാല്‍. സിനിമയക്കുവേണ്ടി ഏത് ത്യാഗവും ഏറ്റഎടുക്കാന്‍ തയ്യാറുള്ള താരത്തിന് ആരാധകരും നിരവധിയാണ്.. പലരും ചെയ്യാന്‍ മടിച്ച ചിത്രങ്ങളെടുത്ത് ലാലേട്ടന്‍ സൂപ്പര്‍ഹിറ്റാക്കിയ ചരിത്രങ്ങളുമുണ്ട്. മോഹന്‍ലാലിന് സിനിമ കരിയറില്‍ ചില പരാജയങ്ങള്‍ സംഭവിച്ചപ്പോള്‍ അതില്‍ നിന്ന് ശക്തമായ തിരിച്ചു വരവ് നടത്താന്‍ സഹായിച്ച സിനിമയാണ് ബാലേട്ടന്‍. 2003-ല്‍ പുറത്തിറങ്ങിയ ബാലേട്ടന്‍ വമ്പന്‍ ഫാമിലി ഹിറ്റായി മാറുകയും മോഹന്‍ലാല്‍ വീണ്ടും തന്റെ താരസിംഹാസനം ഭദ്രമാക്കുകയും ചെയ്തു.

ടിഎ ഷാഹിദ് ആദ്യമായി രചന നിര്‍വഹിച്ച ചിത്രം കൂടിയാണ് ‘ബാലേട്ടന്‍’. മോഹന്‍ലാലിന്റെ ഏറ്റവും വലിയ കുടുംബ ചിത്രങ്ങളില്‍ ഒന്ന്. മോഹന്‍ലാലിന്റെ  സിനിമാ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ബാലേട്ടന്‍ നൂറോളം ദിവസങ്ങള്‍ കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞോടിയിരുന്നു. 2003-ല്‍ പുറത്തിറങ്ങിയ ബാലേട്ടനിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. എം.ജയചന്ദ്രന്‍ ഗിരിഷ് പുത്തഞ്ചേരി ടീമിന്റെതായിരുന്നു ഗാനങ്ങള്‍, ചിത്രത്തിലെ റിയാസ് ഖാന്റെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നെടുമുടി വേണു, ജഗതി ശ്രീകുമാര്‍ ,ഹരിശ്രീ അശോകന്‍, സുധീഷ്, ഇന്ദ്രന്‍സ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. ദേവയാനിയായിരുന്നു ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി വേഷമിട്ടത്.

എല്ലാ സംവിധായകരും എഴുതി തള്ളിയ കഥയായിരുന്നു ബാലേട്ടന്റെത്. ഒടുവില്‍ ടിഎ ഷാഹിദ് ബാലേട്ടന്റെ കഥ വിഎം വിനുവിനോട് പറയുകയും വിഎം വിനു തന്റെ മനസ്സില്‍ ഈ കഥാപത്രം ചെയ്യാന്‍ മോഹന്‍ലാല്‍ ആണ് ഏറ്റവും അഭികാമ്യം എന്ന് ടിഎ ഷാഹിദിനോട് തുറന്നു പറയുകയും ചെയ്തു. എന്നാല്‍ ആദ്യം ടി എ ഷാഹിദ് ബാലേട്ടന്റെ കഥ പറഞ്ഞ സംവിധായകരെല്ലാം ആ ചിത്രം വിജയിക്കില്ല എന്ന് പറഞ്ഞു അതൊഴിവാക്കുകയാണ് ചെയ്തത്.

വി എം വിനു കഥ മിസ്റ്റര്‍ ബ്രഹ്മചാരിയുടെ സെറ്റില്‍ പോയി മോഹന്‍ലാലിനോട് പറയുകയും ചെയ്തു. ചിത്രത്തിന്റെ പേര് കേട്ടപ്പോള്‍ തന്നെ ആ ചിത്രം ചെയ്യാനുള്ള താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് മോഹന്‍ലാല്‍ വി എം വിനുവിന് കൈ കൊടുത്തിരുന്നു. മീശ പിരിക്കുന്ന ആസുര ഭാവത്തിലുള്ള വേഷങ്ങളില്‍ രണ്ടു വര്‍ഷത്തോളം തളക്കപ്പെട്ടു പോയ മോഹന്‍ലാല്‍ എന്ന മലയാളത്തിലെ ഏറ്റവും വലിയ താരത്തെ ഒരിക്കല്‍ കൂടി മലയാളി കുടുംബങ്ങളിലേക്ക് മടക്കി കൊണ്ട് വന്ന ചിത്രമായിരുന്നു ബാലേട്ടന്‍.