ഗുരുവായൂര്‍ സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു

മനാമ : തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി കലൂര്‍ ഷാജി ബഹ്റൈനില്‍ അന്തരിച്ചു. ബഹ്റൈനിലെ ദേവ്ജി ഗോള്‍ഡ് ഗ്രൂപ്പിലെ ജീവനക്കാരനാണ്. ഹൃദയ സ്തഭനമാണ് മരണ കാരണം. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന്റെ ഭാഗമായി കമ്പനി അധികൃതരുമായി ചേര്‍ന്ന് ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം ഹെല്‍പ്പ് ലൈന്‍ ടീം നടപടി ക്രമങ്ങള്‍ നടത്തി വരുന്നതായി ബി കെ എസ് എഫ് ഹെല്‍പ്പ്‌ലൈന്‍ ഭാരവാഹികള്‍ അറിയിച്ചു. ഭാര്യ: സിംജ. മക്കള്‍: അദ്വൈത, ദത്താത്രേയ.

അതേസമയം കാനഡയില്‍ മലയാളി യുവാവ് കാറിനുള്ളില്‍ മരിച്ചു കിടന്നത് വിഷവാതകം ശ്വസിച്ചത് മൂലം എന്ന് തെളിഞ്ഞു.കാറിനുള്ളിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇപ്പോൾ ഈ അപകടം ഒരു മുന്നറിയിപ്പാവുകയാണ്‌.നെല്ലിക്കുറ്റി സ്വദേശി മുണ്ടയ്ക്കൽ ഷാജി, ജിൻസി ദമ്പതികളുടെ മകനായ ടോണിയാണ് (23) ദാരുണമായി മരണപ്പെട്ടത്.സിനിമകളിൽ മാത്രം കണ്ടിട്ടുള്ള വിധത്തിൽ കാറിനുള്ളിൽ കാറിലെ എ.സി വഴി എത്തുന്ന കാറ്റിലൂടെ വിഷവാതകം ഉള്ളിൽ കയറുകയാണ്‌ ചെയ്യുക.

കാറിന്റെ പുക പുറം തള്ളുന്ന സൈലൻസറിൽ ഉണ്ടാകുന്ന തകരാറുകൾ ചിലപ്പോൾ കാറിനുള്ളിൽ ഇരിക്കുന്നവരുടെ മരണത്തിനു തന്നെ കാരണം ആകും കാനഡയിൽ ടോണി എന്ന യുവാവ് സ്റ്റുഡന്റ് വിസയിൽ എത്തിയതാണ്‌. ടോണിയുടെ മരണം ദാരുണം ആയിരുന്നു. വീഡിയോ കോളിൽ നാട്ടിലേക്ക് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ടോണി കാറിൽ കയറി ഇരുന്ന് കാറിന്റെ ഹീറ്റർ ഇട്ടു. കാനഡയിലെ തണുപ്പ് മൂലം ആയിരുന്നു ഇത്.

കാർ ഇട്ടിരുന്ന ഗ്യാരേജ് ഈ സമയത്ത് ഷട്ടർ അടഞ്ഞ് കിടക്കുകയായിരുന്നു. 30 മിനുട്ടോളം മൊബൈലിൽ വീഡിയോ കോൾ സംസാരിച്ചുകൊണ്ടിരുന്ന ടോണി പെട്ടെന്ന് ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കിയതും സംസാരിച്ച് കൊണ്ടിരുന്ന മൊബൈൽ താഴേക്ക് വീഴുകയുമായിരുന്നു. തുടർന്ന് നാട്ടിൽ നിന്നും മറുവശത്ത് ഉണ്ടായിരുന്ന ആൾ കേൾക്കുന്നത് ശ്വാസം കിട്ടാതെ ടോണി ആഞ്ഞ് വലിക്കുന്ന മൃതപ്രായമായ ശബ്ദം മാത്രമായിരുന്നു.