ലോക്ക് ഡൗണിന് ശേഷം ആദ്യ മലയാളം സിനിമ; വെള്ളം റിലീസായി

ലോക്ക് ഡൗണിന് ശേഷം ആദ്യ മലയാളം സിനിമ വെള്ളം തിയേറ്ററുകളില്‍ റിലീസ് ആയി. 11 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള സിനിമ തിയേറ്ററില്‍ എത്തുന്നത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍. വലിയ പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. വിഷു റിലീസായി ഇറക്കാനുദ്ദേശിച്ചിരുന്ന സിനിമ ലോക്ക് ഡൗണ്‍ കാരണം റിലീസിംഗ് നീട്ടി വെയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ടീസറിനുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഒരു മദ്യപാനിയുടെ ജീവിതം പറഞ്ഞു പോകുന്ന ചിത്രത്തില്‍ ജയസൂര്യയുടെ വ്യത്യസ്തത നിറഞ്ഞ ഒരു വേഷമാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. സംയുക്ത മേനോന്‍, സ്‌നേഹ പാലിയേരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന് വേണ്ടി മനു.പി.നായര്‍, ജോണ്‍ കുടിയാന്മല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.