മമതാ ബാനർജിക്ക് പുരസ്കാരം നൽകിയതിൽ പ്രതിഷേധം

കൊൽക്കത്ത: ബം​ഗാളി സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് മുഖ്യമന്ത്രി മമതാ ബാനർജിക്ക് പുരസ്കാരം നൽകിയതിൽ പ്രതിഷേധം. കവി രവീന്ദ്രനാഥ ടാഗോറിന്റെ 161-ാം ജന്മവാർഷിക ദിനത്തിലാണ് മമതാ ബാനർജിക്ക് പുരസ്കാരം നൽകിയത്.

മൂന്ന് വർഷത്തിലൊരിക്കൽ സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരത്തിന്റെ പ്രഥമ ജേതാവായി കമ്മിറ്റി മമതയെ തെര‍ഞ്ഞെടുക്കുകയായിരുന്നു. ‘കൊബിത ബിറ്റാൻ’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. മമതാ ബാനർജി പങ്കെടുത്ത പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രിയും ബംഗ്ലാ അക്കാദമി പ്രസിഡന്റുമായ ബ്രത്യ ബസുവാണ് പുരസ്കാരം പ്രഖ്യാപിച്ചത്.