മോഹൻലാൽ, മമ്മുട്ടി, മഞ്ജു വാര്യർ ഇവരോട് പറയാനുള്ളത്, ഇന്ത്യക്കായി ചൈനക്കെതിരെ നായകനും നായികയും ആകുമോ

മലയാളികളും അറിയണം ഈ ചൈന വിരുദ്ധ പോരാട്ടം. സിനിമ കായിക ലോകത്ത് ഇന്ത്യ ചൈനയ്ക്ക് എതിരെ വലിയ പോരാട്ടമാണ് നടക്കുന്നത്.നായകന്റെ തലയും, നായികയുടെ തലയും രാജ്യത്തിന്റെ അഭിമാനത്തിനു കീഴേതന്നെയാണ്‌. രാജ്യത്തിന്റെ തലയെടുപ്പിനു കീഴിലാണ്‌ രാജ്യത്തേ ഹീറോകളുടെയും ഹീറീയിനുകളുടേയും തലകൾ. ഇന്ത്യൻ സിനിമാ ലോകം മുഴുവൻ ചൈനാ വിരോധത്താൽ പുകഞ്ഞ് നീറുകയാണ്‌.

ഇന്ത്യയിലെ മുന്‍ നിര താര റാണിയും മോഡലുമായ സാക്ഷി അഗര്‍വാള്‍ ഇപ്പോള്‍ ചൈനയെ ഹഹിഷ്‌കരിക്കാന്‍ വന്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. കേരളത്തില്‍ മാത്രം ഇത്തരം ആഹ്വാനങ്ങള്‍ ഒന്നും കേള്‍ക്കുന്നില്ല. മോഹന്‍ലാലും മമ്മൂട്ടിയും മഞ്ജുവാര്യരും അടക്കം എല്ലാവരും മലയാളികളിലേക്ക് ചൈന വിരുദ്ധത എത്തിക്കേണ്ടതാണ്. ഇനിയും ഉറക്കം നടിക്കരുത്.

സാക്ഷി അഗര്‍വാള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഒരെണ്ണം പോലും വാങ്ങരുതെന്ന് പറയുന്നു. മാത്രമല്ല ഫോണുകളില്‍ നിന്നും ടിക് ടോക് അടങ്ങിയ ചൈനീസ് ആപ്പുകള്‍ ഡിലീറ്റ് ചെയ്യണമെന്നും സാക്ഷി ആഹ്വാനം ചെയ്യുന്നു. ചൈനാ ഫോണുകൾ കൂട്ടമായി നശിപ്പിക്കുന്നു. വ്യവസായികൾ ഇനി ചൈനാ ഉല്പന്നം വില്ക്കില്ലെന്ന് ദൃഢപ്രതിഞ്ജ ചെയ്യുന്നു.  ദേശീയ തലത്തില്‍ പല സെലിബ്രിറ്റികളും ഇത്തരത്തില്‍ ചൈനയ്ക്ക് എതിരെ രംഗത്ത് എത്തിക്കഴിഞ്ഞു. ഇങ്ങനെ ഒക്കെ ആണെങ്കിലും കേരളത്തില്‍ ഇത്തരം ഒരു ആഹ്വാനം ഉണ്ടാകുന്നില്ല. ഗായകന്‍ നജീം അര്‍ഷാദ് മാത്രമാണ് ഇത്തരത്തില്‍ ധീരമായ ഒരു നിലപാട് സ്വീകരിച്ചത്. തന്റെ ഫോണില്‍ നിന്നും ടിക് ടോക്ക് അദ്ദേഹം ഡിലീറ്റ് ചെയ്തിരിക്കുകയാണ്. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ഇനിയും ഉറക്കം നടിക്കരുതെന്നാണ് പറയാനുള്ളത്.

വീഡിയോ സ്റ്റോറി കാണാം,