കുടുംബവഴക്ക്, പിതാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് മകൻ, അറസ്റ്റിൽ

മലപ്പുറം : പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. വണ്ടൂർ സ്വദേശി വാസുദേവനെയാണ് മകൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ വാസുദേവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകൻ സുദേവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആക്രമണത്തിന് കാരണം കുടുംബ വഴക്കാണെന്ന് പോലീസ് പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസം തലസ്ഥാനത്ത് മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. വെള്ളറട കാറ്റാടിയിൽ ആണ് സംഭവം. 60 വയസുകാരിയായ നളിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ മോസസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയായിരുന്നു മനസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്.

വീടിനുള്ളിൽ നളിനിയെ കെട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു. പ്രതി മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പോലീസ് പറയുന്നു. മുമ്പ് പോക്‌സോ കേസിലും ഇയാൾ പ്രതിയായിട്ടുണ്ട്.