മാനസയെ കൊലപ്പെടുത്താന്‍ രഖില്‍ ഉപയോഗിച്ചത് പഴയ പിസ്റ്റളെന്ന് പോലീസ്; സുഹൃത്തുക്കളെ ചോദ്യം ചെയ്ത് തുടങ്ങി

കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിനി മാനസയെ രഖില്‍ കൊല്ലപ്പെട്ട കേസില്‍ ആത്മഹത്യ ചെയ്ത പ്രതി രഖില്‍ ഉപയോഗിച്ചത് പഴയ പിസ്റ്റള്‍ ആയിരുന്നുവെന്ന് കണ്ടെത്തിയതായി പോലീസ്. തോക്ക് പണം നല്‍കി വാങ്ങിയതോ സുഹൃത്തുക്കളില്‍ നിന്ന് സംഘടിപ്പിച്ചതോ ആകാമെന്നാണ് പൊലീസ് നിഗമനം. അടുത്തകാലത്ത് രഖില്‍ നടത്തിയ അന്തര്‍സംസ്ഥാന യാത്രകളടക്കം പൊലീസ് പരിശോധിക്കുകയാണ്.

കണ്ണൂരില്‍ എത്തിയ അന്വേഷണ സംഘം രഖിലിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത് തുടങ്ങി. മാനസയുടെ കോളജിലെ പല വിദ്യാര്‍ത്ഥികളുമായും രഖില്‍ അടുപ്പം സ്ഥാപിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. രഖില്‍ എപ്പോഴും നലകാര്യങ്ങള്‍ മാത്രം പറയുന്ന ആള്‍ ആയിരുന്നുവെന്ന് ഇന്ദിരഗാന്ധി ദന്തല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ പോലീസിനോട് പറഞ്ഞു.

ജൂലൈ 30നാണ് ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിനിയായ മാനസ കൊല്ലപ്പെടുന്നത്. 24 വയസായിരുന്നു. കോളജിനോട് ചേര്‍ന്ന് മാനസി താമസിക്കുന്ന സ്ഥലത്ത് വച്ചാണ് കൊലപാതകം നടക്കുന്നത്. രണ്ട് വെടിയാണ് മാനസിക്ക് ഏറ്റത്. വലത് ചെവിയുടെ താഴ്ഭാഗത്തായി ഒരു വെടിയേറ്റിട്ടുണ്ട്. രണ്ടാമത്തെ വെടി നെഞ്ചിന്റെ വലതുഭാഗത്താണ് ഏറ്റത്. വെടിയുണ്ട ശരീരത്തില്‍ കയറി ഇറങ്ങി പോയ പാടുകളുണ്ടെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. സാധാരണ ഒരു എയര്‍ ഗണ്‍ ഉപയോഗിച്ച് ഇത്തരത്തില്‍ വെടിയുതര്‍ക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ബാലിസ്റ്റിക് വിദഗ്ധരെത്തി കൂടുതല്‍ കാര്യങ്ങള്‍ സ്ഥിരീകരിക്കും.