അമ്മയിലെ ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം ഞങ്ങൾക്കുണ്ട്, മണിയൻപിള്ള രാജു

വിജയ് ബാബുവിനെതിരെ അമ്മ കടുത്ത നടപടി സ്വീകരിക്കാത്തതിനെ ന്യായീകരിച്ച് മണിയൻപിളള രാജു. സ്വകാര്യ മാധ്യമത്തോടാണ് മണിയൻ പിള്ള രാജുവിന്റെ പ്രതികരണം. മാലാ പാർവതിക്ക് എന്തും ചെയ്യാമല്ലോ, അവരുടെ ഇഷ്ടമല്ലേ. ഐ.സി അംഗങ്ങളിൽ ബാക്കി എല്ലാവരും അമ്മയുടെ തീരുമാനത്തിനൊപ്പം നിന്നു. തെറ്റുകാരെങ്കിൽ ശിക്ഷിക്കാം. ഞങ്ങളുടെ കൂടെയും വക്കീലുമാരുണ്ടായിരുന്നു. ശ്വേതാ മേനോനും ലെനയും സുരഭിയും ഈ കത്തിന്റെ അടിസ്ഥാനത്തിൽ വെയ്റ്റ് ചെയ്യാമെന്ന് പറഞ്ഞു. വിജയ് ബാബുവിനെ അമ്മയിൽ നിന്ന് ചവിട്ടിപ്പുറത്താക്കാനാകില്ല. വിജയ് ബാബുവിനെ മാറ്റിനിർത്തണമെന്ന ഇന്റേണൽ കമ്മിറ്റി നിർദേശം അവഗണിച്ചതിൽ ഐ.സി അംഗങ്ങളായ കുക്കു പരമേശ്വരനും ശ്വേതാ മേനോനും രാജി വെക്കുമെന്ന മാല പാർവതിയുടെ വാദവും മണിയൻ പിള്ള രാജു തള്ളി. മാല പാർവതിയല്ലാതെ ആരും രാജി വെക്കില്ലെന്നും മണിയൻപിള്ള രാജു. ദിലീപിനെ പുറത്താക്കിയത് തിടുക്കപ്പെട്ട തീരുമാനമായിരുന്നുവെന്നും മണിയൻപിള്ള രാജു പറഞ്ഞു

വാക്കുകൾ

സംഘടനയിലുള്ള ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം ഞങ്ങൾക്കുണ്ട്. പെണ്ണുങ്ങൾക്ക് അവരുടേതായ സംഘടനയുണ്ട്. കാര്യങ്ങളുണ്ട്, എല്ലാം നോക്കുന്നുണ്ട്. ഞങ്ങളുടെ മുന്നിൽ രണ്ട് ഓപ്ഷനുണ്ടെന്ന് അമ്മ വിജയ് ബാബുവിനോട് പറഞ്ഞു. നമ്മൾ സസ്‌പെൻഡ് ചെയ്യണം. നിങ്ങൾക്ക് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചു. ഒരു അംഗത്തിനോട് നമ്മൾ ചോദിക്കണമല്ലോ. അദ്ദേഹം വല്ലാത്തൊരു ജംഗ്ഷനിൽ നിൽക്കുയാണല്ലോ. അദ്ദേഹം പറഞ്ഞു അമ്മക്ക് ഞാനൊരു ചീത്തപ്പേരുണ്ടാക്കില്ല, ഞാൻ തൽകാലം മാറി നിൽക്കാമെന്ന്. എക്‌സിക്യുട്ടീവ് കമ്മിറ്റി പദവിയിൽ നിന്ന്. കുറ്റകൃത്യത്തിൽ പങ്കാളിയല്ലെന്ന നിലയിൽ ക്ലീൻ ചിറ്റ് കിട്ടിയാൽ തിരികെ വരാമെന്നും പറഞ്ഞു. ഇത് എല്ലാവർക്കും സമ്മതമായിരുന്നു. ഐക്യകണ്‌ഠേനയുള്ള തീരുമാനമായിരുന്നു. അതാണ് അതിന്റെ രീതി.

മാല പാർവതിക്ക് എന്തും ചെയ്യാമല്ലോ, അവരുടെ ഇഷ്ടമല്ലേ. ഐ.സി അംഗങ്ങളിൽ ബാക്കി എല്ലാവരും അമ്മയുടെ തീരുമാനത്തിനൊപ്പം നിന്നു. തെറ്റുകാരെങ്കിൽ ശിക്ഷിക്കാം. ഞങ്ങളുടെ കൂടെയും വക്കീലുമാരുണ്ടായിരുന്നു. ശ്വേതാ മേനോനും ലെനയും സുരഭിയും ഈ കത്തിന്റെ അടിസ്ഥാനത്തിൽ വെയ്റ്റ് ചെയ്യാമെന്ന് പറഞ്ഞു. വിജയ് ബാബുവിനെ അമ്മയിൽ നിന്ന് ചവിട്ടിപ്പുറത്താക്കാനാകില്ല.

വിജയ് ബാബുവിനെ മാറ്റിനിർത്തണമെന്ന ഇന്റേണൽ കമ്മിറ്റി നിർദേശം അവഗണിച്ചതിൽ ഐ.സി അംഗങ്ങളായ കുക്കു പരമേശ്വരനും ശ്വേതാ മേനോനും രാജി വെക്കുമെന്ന മാല പാർവതിയുടെ വാദവും മണിയൻ പിള്ള രാജു തള്ളി. മാല പാർവതിയല്ലാതെ ആരും രാജി വെക്കില്ലെന്നും മണിയൻപിള്ള രാജു. ദിലീപിനെ പുറത്താക്കിയത് തിടുക്കപ്പെട്ട തീരുമാനമായിരുന്നുവെന്നും മണിയൻപിള്ള രാജു.