നവവധു കാമുകനൊപ്പം ഒളിച്ചോടി, വിവാഹത്തിന് ലഭിച്ച 125 പവന്‍ സ്വര്‍ണവും കൊണ്ടുപോയി

കാസര്‍കോട്: വിവാഹത്തിന് പിന്നാലെ ഒരു മാസം തികയുംമുമ്പ് നവവധു കാമുകനൊപ്പം ഒളിച്ചോടി. യുവതി ഭര്‍തൃവീട്ടില്‍ നിന്നും കാമുകനൊപ്പം പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വിവാഹത്തിനായി വീട്ടുകാര്‍ നല്‍കിയ 125 പവന്‍ സ്വര്‍ണാഭരണങ്ങളുമായാണ് യുവതി കടന്നു കളഞ്ഞത്.

രണ്ട് ഗിവസം മുമ്പ് കാസര്‍കോട് ബേക്കലിലാണ് സംഭവമുണ്ടായിത്. അതിരാവിലെ യുവതി വീടിന് പുറത്തു കാത്തു നിന്ന കാമുകനൊപ്പം കാറില്‍ കയറി പോവുകയായിരുന്നു. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ പരാതി നല്‍കി. ബേക്കല്‍ പോലീസ് അന്വേഷിച്ച് വരികയാണ്. പ്രാഥമിക അന്വേഷണത്തില്‍ വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട താമസക്കാരനായ യുവാവിനൊപ്പമാണ് യുവതി പോയതെന്ന് പോലീസ് കണ്ടെത്തി. ഇയാള്‍ സ്‌കൂള്‍ പഠനകാലത്ത് യുവതിയുടെ സഹപാഠിയായിരുന്നുവെന്നും ഇവര്‍ പ്രണയത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഭര്‍തൃവീട്ടുകാരുടെ കണ്ണുവെട്ടിച്ച് കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി കാമുകനൊപ്പം പോയത്. മൊബൈല്‍ഫോണ്‍ ടവര്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയും കാമുകനും മംഗളുരുവില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതായും ഇവരെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുക്കുമെന്നും പോലീസ് അറിയിച്ചു.