മറ്റൊരു അമ്മയിൽ എനിക്കുണ്ടായ കൂടപ്പിറപ്പാണ് നീ, മഷൂറയുടെ ജന്മദിനം ആഘോഷമാക്കി കുടുംബാ​ഗങ്ങൾ

മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. മുൻ ബിഗ്‌ബോസ് മലയാളം താരമാണ് ബഷീർ. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടുപോകുന്ന വ്യക്തി എന്ന നിലയിലാണ് ബഷീർ ബഷി തുടക്കം മുതൽ ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെയാണ് മഷൂറ ​ഗർഭിണിയാണെന്ന വാർത്ത ഇരുവരും പങ്കിട്ടത്. ബഷീർ ബഷിയുടെ രണ്ടാംഭാര്യ മഷൂറയെ വിവാഹം ചെയ്യുന്നത് 2018 ലാണ്. ആദ്യഭാര്യ സുഹാനയും മഷൂറയും സഹോദരിമാരെ പോലെയാണ് ഒരു വീട്ടിൽ കഴിയുന്നത്. മഷൂറയുടെ ജന്മദിനം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് കുടുംബാം​ഗങ്ങൾ. കുടുംബാം​ഗങ്ങളെല്ലാവരും മഷൂറയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് തന്നെ പിറന്നാളിന്റെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

ബേർത്ത് ഡെ ഷോപ്പിങും ബേർത്ത് ഡെ സർപ്രൈസും ഒക്കെയായുള്ള വീഡിയോകൾ നേരത്തെ പുറത്ത് വന്നിട്ടുണ്ട്. മഷൂറയെ ചേർത്ത് പിടിച്ച് എടുത്ത ഒരു കണ്ണാടി സെൽഫിയ്ക്ക് ഒപ്പമാണ് ബഷീർ മഷൂറയ്ക്ക് പിറന്നാൾ ആശംസിച്ചത്. ലവ് യു മോളൂ എന്നാണ് ബഷീർ ആശംസകൾ നേർന്ന് എഴുതിയത്.

തന്റെ ബെർത്ത് ഡെ കൂടുതൽ സെപ്ഷ്യൽ ആക്കിയതിന് നന്ദി പറഞ്ഞുകൊണ്ട് കമന്റ് ബോക്‌സിൽ മഷൂറയും എത്തി. സുഹാനയും മഷൂറയ്ക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ട് സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ചേർന്ന് നിൽക്കുന്ന ഒരു സെൽഫിയാണ് സുഹാന പങ്കുവെച്ചിരിക്കുന്നത്. ‘മറ്റൊരു അമ്മയിൽ എനിക്കുണ്ടായ സഹോദരി… മറ്റാരെയും പോലെ അല്ലാത്ത ഒരു ആത്മാർത്ഥ സുഹൃത്ത്. നിന്നെ എന്റെ ജീവിതത്തിൽ കിട്ടിയ ഞാൻ ഭാഗ്യവതിയാണ്. നമ്മുടെ ബന്ധം ഞാൻ എന്നും ആഘോഷിക്കും’ എന്നാണ് സുഹാനയുടെ മഷൂറയ്ക്ക് ആശംസ നേർന്ന് കുറിച്ചത്. ആരാധകരും മഷൂറയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നുണ്ട്.

ജനുവരിയിലോ ഫെബ്രുവരിയിലോ മഷൂറ കുഞ്ഞിന് ജന്മം കൊടുക്കുമെന്നാണ് നിലവിലെ വിവരം. എന്തായാലും ആ കുഞ്ഞിന്റെ വരവ് കാത്തിരിക്കുകയാണെന്നാണ് കുടുംബാം​ഗങ്ങൾ