വിഴിഞ്ഞം സമരം, തല്ല് വാരിക്കൂട്ടി പോലീസ്, 40പോലീസുകാർക്ക് പരിക്ക്

കേരളാ പോലീസിന്റെ നട്ടെല്ല് തകർത്ത് വിഴിഞ്ഞം സമരക്കാർ. വിഴിഞ്ഞത്ത് വധശ്രമ കേസിലെ പ്രതികളേ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സമരക്കാർ പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ 40 പോലീസുകാർക്ക് പരിക്ക്. 20 പേർക്ക് ഗുരുതരമായ പരിക്കാണ്‌. 8 പോലീസുകാരുടെ നില ഗുരുതരമാണ്‌.

വിഴിഞ്ഞം തുറമുഖത്തിനെതിരേ സമരം ചെയ്യുന്നവർ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തകർത്തത് ദേശീയ തലത്തിൽ ചർച്ചയായി. കേന്ദ്ര സർക്കാർ ഗൗരവത്തോടെ കാര്യങ്ങൾ വീക്ഷിക്കുന്നു. കഴിഞ്ഞ രാത്രിയാണ്‌ അറസ്റ്റിലായ സമരക്കാരേ വിട്ടയക്കണം എന്നാവശ്യപ്പെട്ട് സ്ത്രീകളും വൈദികരും ഉൾപ്പടെ വിഴിഞ്ഞം പൊലീസ്സ്റ്റേഷനിലേക്കെത്തിയത്. സന്ധ്യയോടെ സ്റ്റേഷൻ വളഞ്ഞ പ്രവർത്തകർ നിർത്തിയിട്ട പൊലീസ് വാഹനങ്ങൾ തകർത്തു. പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. പിരിഞ്ഞുപോയവർ വീണ്ടും തിരികെയെത്തി പോലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു

സമരക്കാരുടെ തല്ല് പോലീസ് നിസഹരയായി നിന്ന് വാങ്ങി കൂട്ടി. സമരക്കാർക്കെതിരെ കർശന നടപടി അരുത് എന്ന കർശന നിർദ്ദേശമായിരുന്നു ഉന്നതങ്ങളിൽ നിന്നും. വെടിവയ്പ്പും കൂട്ട മരണവും ഉണ്ടാക്കി കേരളമാകെ വിശ്വാസികളേ തെരുവിൽ ഇറക്കി കലാപത്തിനുള്ള ശ്രമം ആയിരുന്നു ലത്തീൻ സഭയുടെ സമരക്കാർ അണിയറയിൽ ഒരുക്കിയത്. പോലീസ് നടപടിയും സാധാരണ രീ​‍തിയും അനുസരിച്ച് വെടിവയ്പ്പും മരണവും ഉണ്ടാകേണ്ടതായിരുന്നു. പോലീസ് സ്റ്റേഷൻ ആക്രമിച്ചിട്ടും പോലീസ് തിരികെ അക്രമികളേ തുരത്തിയില്ല എന്ന് മാത്രമല്ല കലക്ടർ ഉൾപ്പെടെ ഉള്ളവർ എത്തി സ്റ്റേഷനിൽ ഉള്ള പ്രതികളേ വിട്ടയക്കാം എന്ന അനൗദ്യോഗിക ധാരണയും നല്കി എന്നാണ് വിവരം.

6 ഓളം പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. 8 പേരുടെ നില ഗുരുതരമാണ്. അക്രമാസക്തരായി പോലീസ് വാഹനങ്ങൾ നശിപ്പിക്കുകയും കെഎസ്ആർടിസി ബസിന് നേരെ ഉൾപ്പെടെ ആക്രമണം നടത്തുകയും ചെയ്തു. കേരളത്തിൽ സമീപകാല ചരിത്രത്തിൽ ഒന്നും ഇത്ര നിർവീര്യമായ പോലീസിനെ കണ്ടിട്ടില്ല. പോലീസ് സ്റ്റേഷൻ കേരളത്തിന്റെ ചരിത്രത്തിൽ പണ്ട് നക്സലുകൾ ആയിരുന്നു ആക്രമണം നറ്റത്തിയത്. അതിനു ശേഷം പതിറ്റാണ്ടുകൾക്ക് ശേഷം പോലീസ് സ്റ്റേഷൻ ആക്രമണം ഇതാദ്യമാണ്‌. മണിക്കൂറുകൾ നീണ്ടുനിന്ന സംഘർഷത്തിനും ആക്രമണങ്ങൾക്കുമൊടുവിൽ വിഴിഞ്ഞത്ത് ശക്തമായ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പോലീസ് സ്റ്റേഷൻ, സമരപ്പന്തൽ, പരിസരപ്രദേശങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിക്കും. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സമരക്കാരെ വിട്ടയയ്‌ക്കണം എന്നാവശ്യപ്പെട്ടാണ് സ്ത്രീകളും വൈദികരുമുൾപ്പെടെ പോലീസ് സ്‌റ്റേഷൻ വളഞ്ഞത്. ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ ആകട്ടെ വേദനയിൽ പുളഞ്ഞ് നിലവിളിക്കുകയായിരുന്നു. പോലീസുകാരുടെ കാലും കൈയ്യും തലയും എല്ലാം സമരക്കാർ അടിച്ച് പൊട്ടിച്ചു.

വിഴിഞ്ഞം സമരം കേരളാ പോലീസിന്റെ ചരിത്രത്തിലെ നാണംകെട്ട സംഭവമായി ചിലർ ചിത്രീകരിക്കുമ്പോൾ കേരളത്തിൽ നടക്കുമായിരുന്നു മത കലാപത്തിനു പോലീസ് സംയമനം മൂലം ഒഴിവായി എന്നും ചൂണ്ടിക്കാട്ടുന്നു. വെടിവയ്പ്പ് നടത്തിയുരുന്നു എങ്കിൽ 10 ലധികം മരണം ഉണ്ടാകുമായിരുന്നു എന്നും പറയുന്നു. എന്നാൽ ആക്രമികളേ തുരത്താൻ പോലീസ് എന്തുകൊണ്ട് ആകാശത്തേക്ക് വെടി ഉതിർത്തില്ല എന്നതിനു ഉത്തരമില്ല

പരിക്കേറ്റ് ചോര വാർന്ന് കിടക്കുന്ന പോലീസുകാരേ ആശുപത്രിയിൽ കൊണ്ടുപോകുന്നതും സമരക്കാർ തടയുകയായിരുന്നു. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യമെങ്കിലും അവരുടെ അറസ്റ്റ് രാത്രി പൊലീസ് രേഖപ്പെടുത്തി. മുത്തപ്പൻ ലിയോൺ പുഷ്പരാജ് ഷാജി എന്നിവരുടെ അറസ്റ്റ് രേഖപ്പടുത്തുകയും സെൽറ്റനെ റിമാൻഡും ചെയ്തു. സമരസമിതിയുടെ ആക്രമണത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ എസ്ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആകെ 36 പൊലീസുകാർക്കാണ് പരിക്കുപറ്റിയത്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി. പരിക്കേറ്റ ഉദ്യോഗസ്ഥരെ സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻകുമാർ സന്ദർശിച്ചു. നാല് പൊലീസ് ജീപ്പും രണ്ട് വാനും ഇരുപതോളം ബൈക്കുകളും സ്റ്റേഷനിലെ ഓഫിസ് മുറിയിലുണ്ടായിരുന്ന ഫർണിച്ചറുകളും രേഖകളുമാണ് പ്രതിഷേധക്കാർ നശിപ്പിച്ചത്. ഇതിനിടെ വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പ്രതിഷേധക്കാരിൽനിന്നും നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹ‍‍ർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കടുത്ത നടപടിയെടുക്കേണ്ടി വരുമെന്നും ഹൈക്കോടതി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂവെന്ന് കഴിഞ്ഞ തവണ നിർദേശിച്ച സിംഗിൾ ബെഞ്ച് കർശന നടപടിയിലേക്ക് കടക്കാൻ നിർബന്ധിതമാക്കരുതെന്നും സമരക്കാരോട് പറഞ്ഞിരുന്നു. സമരം കാരണം തുറമുഖ നിർമാണ പ്രവർത്തനങ്ങൾ പൂർണമായും തടസപ്പെടുത്തുന്നുവെന്നാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്