ക്യാഷ് നോക്കിയില്ല, പുതിയത് തന്നെയങ്ങ് മേടിച്ചു, മീനാക്ഷിയുടെ പോസ്റ്റ് വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമാണ് മീനാക്ഷി അനൂപ്.നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരം അവതാരകയായും തിളങ്ങുകയാണ്.ഒരു പ്രമുഖ ചാനലിലെ കുട്ടികളുടെ സംഗീത റിയാലിറ്റി ഷോയിലെ അവതാരക കൂടിയാണ് മീനാക്ഷി.ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങള്‍ അഭിനയിക്കാനുള്ള ഭാഗ്യം മീനാക്ഷിക്ക് ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയകളിലും സജീവമാണ് മലയാളികളുടെ ഈ കുട്ടി താരം.

കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം ക്ഷണനേരംകൊണ്ടാണ് വൈറലായി മാറിയത്.’ക്യാഷ് നോക്കിയില്ല… പുതിയത് തന്നെയിങ്ങ് മേടിച്ചു’എന്ന ക്യാപ്‌ഷൻ നൽകിയാണ് മീനാക്ഷി സോഷ്യൽ മീഡിയ വഴി ചിത്രം പങ്കുവെച്ചത്. പുതിയ കാർ മീനാക്ഷി സ്വന്തം ആക്കിയെന്ന് കരുതി നിരവധി ഫാൻസാണ് മീനാക്ഷിയോട് പലവിധ സംശയങ്ങൾ ചോദിക്കുന്നത്.

അച്ഛൻ വാങ്ങി കൊടുത്തതിന് ആരെങ്കിലും ക്യാഷ് നോക്കുമോ ? അല്ലേ മീനാക്ഷി , എന്ന ഒരു കമന്റിന് പുതിയത് മേടിച്ചെന്നല്ലേ പറഞ്ഞുള്ളൂ. ഞാനാണെന്ന് പറഞ്ഞില്ലല്ലോ.. ഇത് മോൺസൺ മാവുങ്കൽ അങ്കിളിന്റെയാ എന്നാണ് മറുപടി നൽകിയത്. ഏത് കാറാണെന്ന ചോദ്യത്തിന് ഫെറാറി എന്നും മറുപടി നൽകിയിട്ടുണ്ട്