ഈ വീട് കെ.എം ഷാജിയുടേതാണെന്ന് പറഞ്ഞ് കുറേയാളുകള്‍ വരുന്നുണ്ടല്ലോ, കമന്റിന് തക്ക മറുപടി നല്‍കി മീനാക്ഷി

മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമാണ് മീനാക്ഷി അനൂപ്.നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരം അവതാരകയായും തിളങ്ങുകയാണ്.ഒരു പ്രമുഖ ചാനലിലെ കുട്ടികളുടെ സംഗീത റിയാലിറ്റി ഷോയിലെ അവതാരക കൂടിയാണ് മീനാക്ഷി.സോഷ്യല്‍ മീഡിയകളിലും സജീവമാണ് മലയാളികളുടെ ഈ കുട്ടി താരം.ഇപ്പോള്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് വന്ന കമന്റിന് മീനാക്ഷി നല്‍കിയ മറുപടിയാണ് ഏറെ ശ്രദ്ധേയം ആയിരിക്കുന്നത്.

മലയാളത്തിലെ പല സിനിമകളിലും സ്ഥിരം ലൊക്കേഷന്‍ ആയിട്ടുള്ള വരിക്കാശ്ശേരി മനയുടെ മുന്നില്‍ നിന്നും പകര്‍ത്തിയ ഒരു ചിത്രമാണ് മീനാക്ഷി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കു വെച്ചിരുന്നത്.ഈ ചിത്രത്തിന് താഴെ എത്തിയ കമന്റിനാണ് മീനാക്ഷി തകര്‍പ്പന്‍ മറുപടി നല്‍കിയതും ആരാധകര്‍ ആ മറുപടി ഏറ്റെടുക്കുകയും ചെയ്തത്.മരികക്കാശ്ശേരി മനയെ ഉദ്ദേശിച്ചുകൊണ്ട്’ഈ വീട് കെ.എം ഷാജിയുടേതാണെന്ന് പറഞ്ഞ് കുറേയാളുകള്‍ വരുന്നുണ്ടല്ലോ?’എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.ഇതിന് മീനാക്ഷിയുടെ കമന്റാണ് ശ്രദ്ധേയം.’ഞാന്‍ പോയപ്പോ വരിക്കാശ്ശേരി മനയാരുന്നു’എന്നാണു മീനാക്ഷി കമന്റിന് നല്‍കിയ മറുപടി.നേരത്തെ മുസ്ലീം യൂത്ത് ലീഗിന്റെ ഫേസ്ബുക്ക് പേജില്‍ വരിക്കാശ്ശേരി മനയുടെ ചിത്രം പങ്കുവെച്ച് ഒരു പോസ്റ്റ് എത്തിയിരുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.എംഎല്‍എ ആയ കെ എം ഷാജിയെ വരിക്കാശേരി മനയുമായി ബന്ധപ്പെടുത്തി ഉള്ള പോസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കുന്ന തരത്തില്‍ ഉള്ളത് ആയിരുന്നു.എന്നാല്‍ ഈ പോസ്റ്റ് വ്യാജമാണെന്നും ഇത് സൈബര്‍ സഖാക്കളുടെ പോസ്റ്റ് ആണെന്നും പറഞ്ഞ് മുസ്ലീം യൂത്ത് ലീഗ് തങ്ങളുടെ പേജിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു.