പഠന യാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം, അധ്യാപകന്‍ പിടിയില്‍

ബാലുശ്ശേരി:അധ്യാപകര്‍ എപ്പോഴും തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാവേണ്ടവരാണ്.എന്നാല്‍ അപൂര്‍വ്വം ചില അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ തെറ്റായ കണ്ണുകള്‍ കൊണ്ട് കാണുന്നുമുണ്ട്.വിദ്യാര്‍ത്ഥിനികളെ ലൈംഗിക താത്പര്യത്തോടെ സമീപിക്കുന്ന അധ്യാപകര്‍ സമൂഹത്തിന് തന്നെ തീരാ കളങ്കമാണ്.ഇത്തരത്തില്‍ ഒരു സംഭവമാണ് ബാലുശ്ശേരിയില്‍ നിന്നും പുറത്ത് എത്തുന്നത്.പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു.സംഭവത്തില്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.ബാലുശ്ശേരി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ തിരുവനന്തപുരം ആറ്റിങ്ങള്‍ സൂദാ മന്‍സിലില്‍ സിയാദ് എന്ന 45 കാരനെയാണ് പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.

പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടാകുന്നത് കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ്.ഊട്ടിയിലേക്ക് പഠനയാത്ര പോയപ്പോള്‍ സിയാദ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.തിരികെ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞെങ്കിലും യാതൊരു നടിപടിയും ഉണ്ടായില്ല.അതിനാല്‍ പ്രിന്‍സിപ്പലിന് എതിരെയും പീഡനത്തിന് കൂട്ടുനിന്നെന്ന പരാതിയില്‍ മറ്റൊരു അധ്യാപകനെതിരെയും പോലീസ് കേസെടുത്തു.ഇതിനിടെ പരാതിയില്‍ നടപടി എടുക്കാത്തത് അന്വേഷിക്കാന്‍ വിദ്യാര്‍ത്ഥിനിയുടെ ബന്ധു സ്‌കൂളില്‍ എത്തുകയും പ്രതികളായ അധ്യാപകരുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു എന്നും പോലീസ് പറഞ്ഞു.

അതേസമയം വിദ്യാര്‍ത്ഥിനിയുടെ ബന്ധു മര്‍ദ്ദിച്ചു എന്നാരോപിച്ച് ഒളിവില്‍ പോയ അധ്യാപകനും പരാതി നല്‍കിയിരുന്നു.ഈ പരാതിയില്‍ വിദ്യാര്‍ത്ഥിനിയുടെ ബന്ധുവിന് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകാതിരുന്നതോടെയാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനി പോലീസില്‍ നേരിട്ട് പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ എസ്എച്ച്ഒ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ എസ്‌ഐമാരായ പി.പ്രജീഷ്,എം.മധു എന്നിവര്‍ തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയാണ് സിയാദിനെ പിടികൂടി.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.