ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി മീര ജാസ്മിൻ

തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് മീര ജാസ്മിൻ. ഇപ്പോഴിതാ മീര സമൂഹ മാധ്യമങ്ങളിൽ തുടക്കം കുറിച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിക്കുകയും അതിൽ ആദ്യ ചിത്രം പങ്കുവെക്കുകയൂം ചെയ്തു നടി.സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ‘മകളിലെ’ ഒരു ലൊക്കേഷൻ ചിത്രമാണ് മീര പങ്കുവെച്ചിരിക്കുന്നത്. മീരയുടെ പോസ്റ്റിന് താഴെ ആഷിഖ് അബു, സിത്താര കൃഷ്ണകുമാർ, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധിപ്പേർ ആശംസകളുമായി എത്തിയിട്ടുണ്ട്.

അതേസമയം മകൾ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജയറാമാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥ’യുടെ നിര്‍മ്മാതാക്കളായ സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാര്‍ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ ‘ആരാധികേ’ എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിര്‍വഹിക്കും. ഹരിനാരായണനാണ് വരികള്‍ എഴുതുന്നത്.