വിഴിഞ്ഞം സമരം; വ്യത്യസ്ത നിലപാടുമായി മന്ത്രി , ബാഹ്യ ഇടപെടലുണ്ടെന്ന് കരുതുന്നില്ല

തിരുവനന്തപുരം: വിഴിഞ്ഞം പ്രക്ഷോപങ്ങളിൽ ബാഹ്യ ഇടപെടലുണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി ആന്റണി രാജു. വിഴിഞ്ഞം സമരത്തിനെതിരെ സർക്കാർ അടിയുറപ്പിച്ചു പറഞ്ഞ ‘ബാഹ്യ ഇടപെടലുകൾ’ ഇല്ലെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. സംഘർഷത്തിൽ ബാഹ്യ ഇടപെടലുണ്ടെന്ന് മറ്റ് മന്ത്രിമാർ ആരോപിക്കുമ്പോഴാണ് സ്ഥലം തലസ്ഥാനത്തെ എം.എൽ.എ കൂടിയായ ആന്റണി രാജു വ്യത്യസ്ത നിലപാട് എടുത്തത്.

മന്ത്രി അബ്ദുറഹിമാനെതിരായ പ്രസ്താവന വൈദികൻ പിൻവലിച്ചതിനെ സ്വാഗതം ചെയ്യുന്നു. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി ഇടപെട്ടില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ശനിയാഴ്ചത്തെ സംഘര്‍ഷത്തില്‍ ആര്‍ച്ച് ബിഷപ് ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കിയതും സമരക്കാരില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതുമായിരുന്നു വൈദികരുടെ നേതൃത്വത്തിലെ സമരക്കാര്‍ അക്രമം അഴിച്ചുവിടാനുള്ള പ്രകോപനകാരണം. അറസ്റ്റ് ചെയ്ത അഞ്ച് പേരെയും വിട്ടയക്കണമെന്നായിരുന്നു മുഖ്യ ആവശ്യം.

സംഘര്‍ഷത്തിന് മുന്‍പ് പൊലീസ് അതിന് വഴങ്ങിയിരുന്നില്ല. എന്നാല്‍ സംഘര്‍ഷ ശേഷമുള്ള ആദ്യ ചര്‍ച്ചക്ക് പിന്നാലെ അഞ്ചില്‍ നാല് പേരെയും വിട്ടയച്ചു. ആദ്യം അറസ്റ്റ് ചെയ്ത സെല്‍ട്ടനെ മത്രം റിമാന്‍ഡ് ചെയ്തു. ഇതിനെ പിന്നാലെ സംഘര്‍ഷത്തിലെടുത്ത കേസിലും പ്രകോപന നീക്കങ്ങള്‍ പൊലീസ് ഒഴിവാക്കി. ശനിയാഴ്ചത്തെ സംഘര്‍ഷത്തിലെടുത്ത എഫ്ഐആറുകളില്‍ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെെടയുള്ള വൈദികരെ പട്ടിക നിരത്തി പ്രതിയാക്കിയിരുന്നു