സിസ്റ്റർ ലൂസി ഇനി നിയമ വിദ്യാർത്ഥിനി

പോരാട്ടങ്ങളിലും പ്രതിസന്ധികളിലും തളരാതെ മുന്നേറുന്ന സിസ്റ്റർ ലൂസികളപ്പുര ഇനി നിയമ വിദ്യാർത്ഥിനി. പൂത്തോട്ട ശ്രീ നാരയണ കോളേജിലാണ് സിസ്റ്റർ ലൂസി നിയമ വിദ്യാർത്ഥിനിയായി ജോയിൻ ചെയ്തത്. സ്കൂൾ അധ്യാപികയായിരുന്ന സിസ്റ്റർ ലൂസി കഴിഞ്ഞ വർഷം വിരമിച്ചിരുന്നു. കന്യാസ്ത്രീ മഠങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ സിസ്റ്റർ ലൂസി വലിയ തോതിൽ പ്രതികരണങ്ങൾ നടത്തിയിരുന്നു. സിസ്റ്റർ ലൂസിയുടെ പോരാട്ടവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പിങ്ങനെ..

പോരാട്ടം അവസാനിക്കുന്നില്ല… അധ്യാപന ജോലിയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം മൈസൂരിൽ നിയമപഠനം ആരംഭിച്ച സിസ്റ്റർ ലൂസിക്ക് സ്വന്തം മാതാവിന്റെ വാർദ്ധക്യസഹജമായ അസുഖങ്ങളെയും പെട്ടെന്നുണ്ടായ ദേഹവിയോഗത്തെയും തുടർന്ന് നിയമപഠനം ഉപേക്ഷിക്കേണ്ടി വന്നത് സഭ നേതൃത്വത്തിനും അടിമ വിശ്വാസികൾക്കും എന്നപോലെ ചില അഭിനവ പുരോഗമന സിംഹങ്ങൾക്കും സിസ്റ്ററെ പരിഹസിക്കാനുള്ള കാരണമായി തീർന്നത് ഈ അവസരത്തിൽ ഓർക്കുകയാണ്.

എന്നാൽ പരിഹാസങ്ങളെയെല്ലാം ചിരിച്ചു കൊണ്ട് നേരിട്ട സിസ്റ്റർ ലൂസി ഈ അധ്യയന വർഷത്തെ കേരള സർക്കാരിന്റെ എൻട്രൻസ് എഴുതുകയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയും മെറിറ്റിൽ എറണാകുളം SN ലോ കോളേജിൽ അഡ്മിഷൻ നേടിയെടുകുകയും ചെയ്തിരിക്കുന്നു. LLB ക്ക് മികച്ച റാങ്കോടെ മെറിറ്റിൽ അഡ്മിഷൻ നേടിയെടുത്ത സിസ്റ്റർ ലൂസി കളപ്പുരക്ക് ഞങ്ങളുടെ സ്വന്തം ലൂസി അമ്മക്ക് ഹൃദയം നിറഞ്ഞ വിജയാശംസകളും ഒത്തിരി സ്നേഹവും.