തലശേരിയിൽ നിയമം കൈയ്യിലെടുത്ത് ജനക്കൂട്ടം,

നിയമം കൈയ്യിലെടുത്ത് കണ്ണൂരിൽ ആൾക്കൂട്ട ആക്രമണം. ഒരാൾ മരിച്ചു. മറ്റൊരാൾക്ക് അതീവ ഗുരുതരമായ പരിക്ക്. നവമ്പർ 11ന് സന്ധ്യക്ക് വടകര ഭാഗത്തുനിന്നും തലശേരി ഭാഗത്തേക്കു വരികയായിരുന്ന ബസ് കാൽ നടക്കാരന്റെ ശരീരത്ത് തട്ടുകയായിരുന്നു. ബസ് തട്ടിയ കാൽ നടക്കാരൻ മുനീർ എന്നയാൾ പരികേറ്റ് ആശുപത്രിയിൽ ആണുള്ളത്. കാൽ നടക്കാരനെ ബസ് ഇടിച്ചതിനേ തുടർന്ന് 15ഓളം വരുന്ന സംഘം വിവിധ സ്ഥലങ്ങളിൽ നിന്നും പാഞ്ഞെത്തുകയായിരുന്നു. സ്ത്രീകൾ അടക്കം ഉള്ള സംഘം ബസ് ജീവനക്കാർക്കെതിരെ ആക്രമണം അഴിച്ചുവിട്ടു.വടകര ഭാഗത്തുനിന്നും തലശേരി ഭാഗത്തേക്കു വരികയായിരുന്ന ബസ്, പെട്ടിപ്പാലം പഴയ കള്ളുഷാപ്പിനു സമീപത്തുവച്ച് ആയിരുന്നു ഈ സംഭവം എല്ലാം.

ഇതിനിടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ഡ്രൈവർ കെ ജീജിത്ത് ഓടിയപ്പോൾ ആക്രമികൾ പുറകെ പാഞ്ഞു ചെന്നു. തുടർന്ന് ഡ്രൈവർ സമീപത്തേ റെയിൽ വേ ട്രാക്ക് മുറിച്ച് കടന്ന് രക്ഷപെടാൻ ശ്രമിക്കവേ ട്രയിൻ ഇടിച്ച് തല്ക്ഷണം മരിച്ചു.അപകടത്തിനു പിന്നാലെ ജനക്കൂട്ടം ഓടിച്ച് ഡ്രൈവറേ ട്രയിനു മുന്നിൽ ചാടിക്കുകയായിരുന്നു.രക്ഷപെടാൻ ഉള്ള ഓട്ടത്തിലാണ്‌ കെ ജീജിത്ത എന്ന ഡ്രൈവർ ട്രയിൻ ഇടിച്ച് ദാരുണമായി കൊല്ലപ്പെട്ടത്.സമീപത്തെ റെയിൽവേ ട്രാക്കിലൂടെയെത്തിയ ട്രെയിൻ ഇടിക്കുകയായിരുന്നു.ആളുകൾ ഓടിക്കൂടിയെങ്കിലും ജീജിത്ത് തൽക്ഷണം മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

ഇതിനിടെ ബസിന്റെ കണ്ടക്ടറെ ആൾ കൂട്ട ആക്രമണം നടത്തിയവർ വെറുതേ വിട്ടില്ല. ഓടിച്ചിട്ട് ക്രൂരമായി തല്ലി ചതച്ചു. അപകടം നടന്ന ഉടൻ എത്തിയ സ്ത്രീകൾ ഉൾപ്പെടെ ഉളള സംഘമാണ് ബസ് കണ്ടക്ടർ ഉരുവച്ചാൽ സ്വദേശി വിജേഷിനെ അതിക്രൂരമായി മർദ്ധിച്ചത്. അതിനിടെ സമീപത്ത് നിർത്തിയ കാറിലും മറ്റും കണ്ടക്ടർ രക്ഷപെടാൻ മുട്ടി എങ്കിലും വാഹനങ്ങൾ ഒന്നും തുറന്ന് നല്കിയില്ല. റോഡിലൂടെ കണ്ടക്ടറെ ഓടിച്ചിട്ട് തല്ലുകയായിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളും ഇപ്പോൾ കാണാവുന്നതാണ്‌. തുടർന്ന് പോലീസ് എത്തിയാണ്‌ വിജേഷിനെ രക്ഷിക്കുന്നത്. തലശേരി പുന്നോൽ പെട്ടിപ്പാലത്ത് ശനിയാഴ്ച വൈകിട്ട് 6.15നാണ് സംഭവം. വടകര – തലശ്ശേരി റൂട്ടിൽ ഓടുന്ന ‘ഭഗവതി’ ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടങ്ങൾ കേരളത്തിൽ നടക്കുമ്പോൾ ഇത്തരത്തിൽ ആൾക്കൂട്ട ആക്രമണങ്ങൾ സാധാരണമാണ്‌. ചില ജില്ലകളിൽ ഇത് വലിയ തോതിൽ നടക്കുന്നു. ആ നാടിനു പുറത്തുള്ള വാഹനങ്ങളാണ്‌ അപകടത്തിൽ പെടുന്നത് എങ്കിൽ ക്രൂരമായി തല്ലി ചതക്കുകയും വൻ തുക നഷ്ടം വാങ്ങിക്കുകയും ചെയ്യും. ഇതെല്ലാം നടക്കുന്നത് റോഡിൽ ആൾക്കൂട്ട വിചാരണയും ആക്രമവും നടത്തിയിട്ടായിരിക്കും.