കറുപ്പ് ടീഷർട്ടും ഷോട്സും ധരിച്ച് മോഹൻലാൽ, കൂടുതൽ ചെറുപ്പമായെന്ന് ആരാധകർ

മലയാള സിനിമയുടെ സ്വകാര്യ അഹങ്കരമാണ് മോഹൻലാൽ. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാകാൻ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.

മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി.

മോഹൻലാൽ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ച പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.’ കൂടുതൽ ഊർജ്ജസ്വലനും ചെറുപ്പവുമായി തോന്നുന്നു’ എന്നാണ് ചിത്രം കണ്ട് ആരാധകർ പറയുന്നു. ‘ചെറുപ്പക്കാർക്ക് പോലും കട്ട കോംപറ്റീഷനാണ്’ താരമെന്ന് പറയുകയാണ് ചില കമന്റുകൾ. ഇന്ന് രാവിലെ പങ്കുവച്ച ചിത്രം മിനിറ്റുകൾക്കുള്ളിലാണ് വൈറലായത്. കറുപ്പ് ടീഷർട്ടും ഷോർട്ട്‌സുമാണ് വേഷം. ‘ബ്ലാക്ക് തണ്ടർ’ എന്നാണ് ചിത്രത്തെ ചിലർ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ ‘ഇടത് കാൽമുട്ടിൽ എന്തുപറ്റി’യെന്നത് ചില ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്.