ഏറ്റവും സുന്ദരനായ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍- പ്രഭാസ്

ഏറ്റവും സുന്ദരനായ നടന്‍ ദുല്‍ഖര്‍ സല്‍മാനാണെന്ന് പ്രഭാസ്. ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം സീതാരാമത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു പ്രഭാസ്.

ചിത്രത്തില്‍ മൃണാല്‍ താക്കൂറും രശ്മിക മന്ദനയും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. സീതാരാമത്തിന്റെ ട്രെയ്‌ലര്‍ മനോഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍മാതാവ് സ്വപ്‌ന ദത്ത സിനിമയെ സ്‌നേഹിക്കുന്ന വ്യക്തിയാണ്. എല്ലാവരും സിനിമ തീയേറ്ററില്‍ തന്നെ പോയികാണണം എന്നും അദ്ദേഹം പറഞ്ഞു. പ്രഭാസ് ചടങ്ങില്‍ എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്ന് ദുല്‍ഖര്‍ പ്രതികരിച്ചു. ചിത്രത്തിലെ എല്ലാ അഭിനേതാക്കളും മനോഹരമായി അഭിനയിച്ചുവെന്നും ദുല്‍ഖര്‍ പറഞ്ഞു.