മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസഡ്+ സുരക്ഷ നല്കാൻ സുപ്രീം കോടതി ഉത്തരവ്

ലോകത്തെ മുൻ നിര പണക്കാരൻ മുകേഷ് അംബാനിക്കും കുടുംബത്തിനും പ്രധാനമന്ത്രിക്ക് തുല്യമായ ഇസഡ് പ്ലസ് സുരക്ഷ നല്കുവാൻ സുപ്രീം കോടതി ഉത്തരവ്. മുകേഷ് അംമ്പാനിക്ക് മാത്രമല്ല ഇന്ത്യയിൽ ഉടനീളമുള്ള മുകേഷ് അംബാനിയുടെ കുടുംബക്കാർക്കും ഇസഡ് പ്ളസ് സുരക്ഷ നല്കണം എന്നും കോടതി ഉത്തരവിൽ പറയുന്നു. മുകേഷ് അംബാനിയും കുടുംബവും വിദേശത്ത് പോയാലും വിദേശത്തും ഇതേ സുരക്ഷ തന്നെ അവർക്ക് ഉറപ്പാക്കണം. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്‌ മുകേഷ് അംബാനി. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സുരക്ഷാ വലയം ആണ്‌ ഇസഡ് പ്ലസ് സുരക്ഷ. മുകേഷ് അംബാനിയുടെ അനുജൻ അനിൽ അമ്പാനിക്ക് പ്രത്യേക സുരക്ഷ ഈ വിധിയിൽ ഏർപ്പെടുത്തിയിട്ടില്ല എങ്കിൽ കൂടി മുകേഷ് അംബാനിയുടെ കുടുംബാംഗങ്ങൾ എന്ന വിഭാഗത്തിൽ അനിൽ അമ്പാനിയും വരും എന്നതിനാൽ ഈ വിധിയുടെ ആനുകൂല്യം അദ്ദേഹത്തിനും കിട്ടും.

എന്നാൽ ഇത്തരത്തിൽ നല്കുന്ന സുരക്ഷയുടെ മുഴുവൻ ചിലവും അംബാനി തന്നെ വഹിക്കും എന്നും സർക്കാർ വഹിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇനി ഇന്ത്യയിലെ ഏറ്റവും വലിയ സുരക്ഷാ നിരയായ എസഡ് പ്ളസ് കാറ്റഗറിയുടെ പ്രത്യേകതകൾ നോക്കാം. അത്യാധുനിക തോക്കുകളുമായുള്ള 10 കമാന്റോകൾ എപ്പോഴും ഉണ്ടാകും. 55 അംഗ സുരക്ഷാ ജീവനക്കാരോ പോലീസോ അർദ്ധ സൈനീകരോ സായുധരായി ഉണ്ടാകും. 5 ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ , ഇത്രയും സംവിധാനങ്ങൾ കുറഞ്ഞത് ഉണ്ടാകും. ഇതിന്റെ മാസ ചിലവ് 35 ലക്ഷം രൂപയാണ്‌. നിലവിൽ ഈ സുരക്ഷ നല്കുന്നത് പ്രധാനമന്ത്രി, അമിത് ഷാ, രാജ്‌നാഥ് സിംഗ്, യോഗി ആദിത്യനാഥ്, പിണറായി വിജയൻ, സൽമാൻ ഖാൻ, അരവിന്ദ് കെജ്‌രിവാൾ,ഉമാഭാരതി, എം.കെ. സ്റ്റാലിൻ, ഉദ്ധവ് താക്കറെ, എൻ. ചന്ദ്രബാബു നായിഡു, ശരദ് പവാർ എന്നിവർക്കാണ്‌.

ഇവരുടെ ലിസ്റ്റിലേക്ക് മുകേഷ് അംബാനി കുടുംബ സമേതം കറ്റന്നു വരുമ്പോൾ എസഡ് പ്ലസ് കാറ്റഗറിയിൽ വരുന്നവരുടെ എണ്ണം വൻ തോതിൽ ഒറ്റയടിക്ക് കൂടും. കാരണം മുകേഷ് അംബാനിയുടെ എല്ലാ കുടുംബക്കാരും ഈ പട്ടികയിലേക്ക് വന്നിരിക്കുകയാണ്‌. എന്നാൽ ഇസഡ് പ്ലസ് കാറ്റഗറിയിൽ പോകറ്റിൽ നിന്നും കാശെടുത്ത് നല്കുന്ന ഒരേ ഒരാൾ മുകേഷ് അംബാനി ആയിരിക്കും എന്നതും പ്രത്യേകതയാണ്‌. ഇന്ത്യയിലോ വിദേശത്തോ ഉള്ള മുകേഷ് അംബാനിക്ക് ഉയർന്ന തലത്തിലുള്ള ഇസഡ് പ്ലസ് സുരക്ഷാ പരിരക്ഷ നൽകുന്നതിനുള്ള മുഴുവൻ ചെലവും അംബാനി തന്നെ വഹിക്കും എന്ന് കോടതി പറഞ്ഞു. സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ, സുരക്ഷാ പരിരക്ഷ നൽകുന്നതും അതും പ്രതികരിക്കുന്നവരുടെ സ്വന്തം ചെലവിൽ അത് നല്കാവുന്നതാണ്‌.

രാജ്യത്തെ സാമ്പത്തികമായി അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളോ അക്രമോ അംബാനിക്കെതിരേ ഉണ്ടായാൽ അത് രാജ്യത്തിന്റെ സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണം ആകും. ഇന്ത്യയിലുടനീളം മാത്രമല്ല, പ്രസ്താവിച്ചവർ വിദേശയാത്ര നടത്തുമ്പോഴും അത്തരം അപകടസാധ്യതകൾ ഉണ്ടെന്നും കോടതി വിലയിരുത്തി. രാജ്യത്തുടനീളം മാത്രമല്ല, ലോകമെമ്പാടുമുള്ള അംബാനി ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളേയും കോടതി വിലയിരുത്തി. മുകേഷ് അംബാനിക്കെതിരായ ഭീഷണി സംബന്ധിച്ച സ്ഥിതിവിവര റിപ്പോർട്ടുകൾ ഹാജരാക്കാൻ യൂണിയൻ ഓഫ് ഇന്ത്യയോട് നിർദ്ദേശിച്ച അഗർത്തലയിലെ ത്രിപുര ഹൈക്കോടതി വിധിയും സുപ്രീം കോടതി പരിശോധിച്ചു. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി മക്കൾ ഇഷ അംബാനി, അക്ഷ അംബാനി അവരുടെ പങ്കാളികൾ സഹോദരൻ അനിൽ അംബാനി എല്ലാവരും ഇതോടെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയിലേക്ക് വന്നിരിക്കുകയാണ്‌