അമ്മ ഗർഭിണിയായിരുന്നപ്പോൾ ഞാൻ ഒരു സഹോദരനെയാണ് പ്രതീക്ഷിച്ചത്- നമിത

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണു നമിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അഭിനയ ലോകത്തേക്ക് വരുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണ്. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രമാണ് സിനിമയിൽ ആദ്യമായി ചെയ്തത്. ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ കൂടെയാണ്. തുടർന്ന് ദിലീപിന്റെ നായികയായി സൗണ്ട് തോമയിലും , കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലും അഭിനയിച്ചു.

അമ്മ ഗർഭിണിയായിരുന്നപ്പോൾ ഞാൻ ഒരു സഹോദരനെയാണ് പ്രതീക്ഷിച്ചത്. നാലു വയസ്സു മാത്രമുള്ള ഞാൻ അന്ന് ഒരു കുഞ്ഞ് അനുജനെയാണ് സ്വപ്നം കണ്ടത്. പക്ഷെ എന്റെ പ്രതീക്ഷകൾക്കും വിപരീതമായാണ് സംഭവിച്ചത്. നീ ആദ്യ ചുവടുകൾ വച്ച് തുടങ്ങിയപ്പോഴാണ് നിന്നെ ഞാൻ അടുത്തറിയാൻ തുടങ്ങിയത്. അന്നുമുതൽ, നമ്മുടെ ബന്ധം അനുദിനം വളർന്നുകൊണ്ടിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതും സന്തോഷകരവുമായ ഘട്ടങ്ങളിൽ നമ്മൾ തുണയായി നിന്നു, അനിയത്തിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നമിത കുറിച്ചു.

അകിതയുടെ 22-ാം പിറന്നാളാണ്. യു കെയിൽ പഠിക്കാൻ പോകുന്നതും അവിടെ ജീവിതം നയിക്കുന്നതും എന്നും നിന്റെ സ്വപ്നമായിരുന്നു. നീ ഉയരങ്ങൾ കീഴടക്കുന്നതു കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നുണ്ടെന്നും നമിത കുറിച്ചു.