ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ മോ​ദി ബ്ര​സീ​ലി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: പ​തി​നൊ​ന്നാ​മ​ത് ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ബ്ര​സീ​ലി​ലേ​ക്ക് യാ​ത്ര​തി​രി​ച്ചു. ന​വം​ബ​ര്‍ 13 മു​ത​ല്‍ 14 വ​രെ​യാ​ണ് ഉ​ച്ച​കോ​ടി. നൂ​ത​ന ഭാ​വി​ക്കാ​യു​ള്ള സാ​മ്ബ​ത്തി​ക വ​ള​ര്‍​ച്ച എ​ന്ന​താ​ണ് ബ്രി​ക്സ് ഉ​ച്ച​കോ​ടി​യു​ടെ പ്ര​മേ​യം.ആറാം തവണയാണ് പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലെ പ്രമുഖ വ്യവസായികളും ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് സൂചന.

ബ്ര​സീ​ലി​ല്‍ എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ര്‍ പു​ടി​നു​മാ​യും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ചി​ന്‍​പിം​ഗു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ബ്രി​ക്സ് ബി​സി​ന​സ് ഫോ​റ​ത്തി​ന്‍റെ ഫോ​റ​ത്തി​ലും ഉ​ച്ച​കോ​ടി​യു​ടെ പ്ലീ​ന​റി സെ​ഷ​നി​ലും മോ​ദി പ​ങ്കെ​ടു​ക്കും.

ബ്രി​ക്സ് നേ​താ​ക്ക​ളും ബി​സി​ന​സ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലും പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ബ്രിക്സ് നേതാക്കളും ബ്രിക്സ് ബിസിനസ്സ് കൗൺസിൽ അംഗങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചയിലും മോദി പങ്കെടുക്കും. കൂടിക്കാഴ്ചയിൽ ബ്രിക്സ് ബിസിനസ്സ് കൗൺസിലും, ന്യൂ ഡെവലപ്മെന്റ് ബാങ്ക് മേധാവിയും റിപ്പോർട്ടുകൾ സമർപ്പിക്കും.