കുടകിന്റെ താഴ്‌വരയിൽ നിന്നും ഒരടിപൊളി ക്രിസ്തുമസ് ഗാനം

കുടകിന്റെ താഴ്‌വരയിൽ നിന്നും ഒരടിപൊളി ക്രിസ്തുമസ് ഗാനം ഇരിട്ടി – തലശ്ശേരി അതിരൂപതയിലെ കർണാടക അതിർത്തിയോട് ചേർന്ന് കിടക്കുന്ന യൗസേപ്പ് പിതാവിന്റെ തീർത്ഥാടനകേന്ദ്രമായ പാലത്തുംകടവ് ഇടവകയിൽനിന്നും ഫാ ജിന്റോ പന്തലാനിക്കലിന്റെ നേതൃത്വത്തിൽ ശ്രീ അനിൽ ഡിക്സൺന്റെ വരികൾക്ക് സംഗീതസംവിധായകൻ ശ്രീ ബിജു കല്ലുവയൽ സംഗീതവും കഥയും, സംവിധാനവും നിർവഹിച്ച് ശ്രീ ജോസ് നെടുമാക്കൽ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നഈ വർഷത്തെ ക്രിസ്തുമസ് ആഘോഷത്തിന് മാറ്റ് കൂട്ടാൻ പാലത്തിൻകടവ്‌ ഇടവകാകുടുംബം അണിയിച്ചൊരുക്കിയിരിക്കുന്ന “നസ്രത്തിൻ ദേശത്തിൽ”എന്ന ഈ സംഗീതദൃശ്യവിരുന്ന് ഏവരുടേയും മനം കവരും.

ഇതിലെ പ്രധാന കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്നത് ക്ലിയന്തറ സെന്റ് തോമസ് സ്കൂൾ ഏഴാം ക്ലാസ്സ്‌വിദ്യാർത്ഥിനി കൂടിയായ മിഘമേരി മനോജ്‌ ആണ്. ഇതിലൂടെ ഏവരെയും അതിശയിപ്പിക്കുന്ന പെർഫോമൻസ് കാഴ്ചവെച്ചിരിക്കുന്നത് തിരുബാലസംഖ്യം, മിഷ്യൻലീഗ്, കെ. സി. വൈ. എം, മാതൃവേദി, പിതൃവേദി എന്നീ സംഘടനയിൽ ഉള്ളവരാണ് കൂടെ ഇടവകവികാരി ഫാ ജിന്റോ പന്തലാനിക്കലും, ഫാ : സെബാസ്റ്റ്യൻ പാലക്കുഴിയും ഇടവകയിൽ സേവനം അനുഷ്ടിക്കുന്ന നസ്രത്ത് സിസ്റ്റേഴ്‌സും ചിത്രത്തിലൂടെ കടന്നു പോകുന്നു. ഗാനം ആലപിച്ചിരിക്കുന്നത് ചിത്ര അരുൺ. കോറസ് ജോബി,ബിൻസി, ഡോളി… ഓർകാസ്‌ട്രേഷനും മിക്സിങ്ങും ജോബി പ്രമോസ് ആണ് നിർവഹിച്ചിരിക്കുന്നത്.

റിക്കോഡിങ് എറണാകുളത്തുള്ള മ്യൂസിക് ലാബ് ഡിജിറ്റൽ സ്റ്റുഡിയിൽവെച്ച് നടന്നു. ക്യാമറ അരുൺ പയ്യാവൂർ, എഡിറ്റിംഗ് ജ്യോതിഷ് ജോസഫ് . ഇതിന്റെ പ്രകാശനകർമ്മം നിർവഹിച്ചിരിക്കുന്നത് അമേരിക്കസീറോ മലബാർസഭയുടെ ഇടയൻ ബിഷപ്പ് മാർ :ജോയ് ആലപ്പാട്ട് പതാവാണ്. ഈ മ്യൂസിക് ഷോർട്ട് മൂവി ജനങ്ങളിലെത്തിച്ചിരിക്കുന്നത് ബിഗ് ബീ ക്രീയേഷൻ യൂട്യൂബ് ചാനൽ ആണ്. ഡിസംബർ ഒന്നാം തിയ്യതി റിലീസ് ആയ ഈ കലാവിരുന്നിന് ഇതുവരെ നല്ല സ്വീകാര്യത ആണ് ലഭിച്ചിരിക്കുന്നത്.

https://youtu.be/TqWJFh1-VNo