ഒന്ന് പോടാ എന്ന് വിളിച്ചതിന്റെ പേരിൽ എന്റെ ഒരു വർഷത്തെ സ്നാക്സ് അവൾ കഴിച്ചു-നവ്യ നായർ

മലയാള സിനിമ പ്രേമികളുടെ ഇഷ്ടതാരമാണ് നവ്യ നായർ.ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്കെത്തിയത്.തുടർന്ന് മറ്റ് ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായും നവ്യ മാറി.വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും ഇടക്ക് തിരിച്ചുവരവ് നടത്തിയിരുന്നുസോഷ്യൽ മീഡിയയിൽ സജീവമായ താരം ഈ ലോക്ക് ഡൗൺ കാലത്തും വിശേഷങ്ങൾ പ്രേക്ഷകരെ അറിയിക്കാറുണ്ട്‌.ഇപ്പോളിതാ തന്റെ സ്കൂൾകാലഘട്ടത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം,വാക്കുകൾ ഇങ്ങനെ

സ്കൂളിൽ പോകാൻ നല്ല ഇഷ്ടമായിരുന്നു,കായംകുളത്തെ സെന്റ് മേരീസ് ​ഗേൾസ് സ്കൂളിലാണ് ആദ്യമായി പോയത്.ഒന്നാ ക്ലാസിൽ പഠിക്കുമ്പോൾ എല്ലാവരും പരസ്പരം ഫുൾ നെയിം ആണ് വിളിക്കുന്നത്.എടീ,പോടീ,എടോ ഇത്തരം വിളികൾ ഒന്നുമില്ല.എന്തോ പറഞ്ഞപ്പോൾ തൊട്ടടുത്തിരുന്ന കുട്ടിയോട് താനൊന്ന് പോടോ എന്ന് വെറുതേ പറഞ്ഞു.അത് ആ കുട്ടിയ വലിയ പ്രശ്‌നമാക്കി.ഞാനെന്തോ തെറ്റ് ചെയ്ത ഭാവം എനിക്കും.അത് ടീച്ചറോട് പറഞ്ഞ് കൊടുക്കാതിരിക്കാൻ അവർക്ക് കൊടുക്കേണ്ടി വന്നത് ഒരു വർഷത്തെ എന്റെ ഇന്റർവെൽ സ്‌നാക്‌സാണ്.ചെറിയ കുട്ടികൾക്ക് ഇന്റർവെല്ലിന് കഴിക്കാൻ സ്‌നാക്‌സ് കൊണ്ട് പോകുന്ന പതിവുണ്ടായിരുന്നു.

ആ കൊല്ലം മുഴുവൻ ഞാൻ കൊണ്ട് വരുന്ന സ്‌നാക്‌സ് ആ കുട്ടിയുടെ ഭീഷണി ഭയന്ന് അവൾക്ക് കൊടുക്കും.ഞാൻ ഒന്നും കഴിക്കാതെയിരിക്കും.വീട്ടിൽ സ്‌പെഷ്ൽ സ്‌നാക്‌സ് വാങ്ങുമ്പോൾ അമ്മ അതെടുത്ത് മാറ്റി വയ്ക്കും.എന്നിട്ട് എന്നോട് പറയും,നാളെ സ്‌കൂളിൽ പോകുമ്പോൾ തരാമെന്ന്.എന്റെ പൊന്നമ്മേ കൊണ്ട് പോകുന്നതൊന്നും എനിക്ക് കഴിക്കാൻ പറ്റില്ല,എന്ന് പറയണമെന്നുണ്ട്. അമ്മയുടെ കൈയിൽ നിന്ന് കൂടി അടി കിട്ടുമോ എന്നായിരുന്നു എന്റെ പേടി.അതുകൊണ്ട് ആ രഹസ്യം ഞാൻ ആരോടും പറഞ്ഞില്ല.ചുരുക്കി പറഞ്ഞാൽ ഒരു കൊല്ലം എന്റെ സ്‌നാക്‌സ് മുഴുവൻ അവൾ കഴിച്ചു.പരീക്ഷയൊക്കെ വരുമ്പോൾ അവൾക്കറിയാത്തതൊക്കെ ഞാൻ കാണിച്ച് കൊടുക്കണം. രണ്ടാം ക്ലാസയപ്പോൾ ആ കുട്ടി വേറെ ക്ലാസിലായി.അന്ന് മുതലാണ് ഞാൻ ശ്വാസം നേരെ വിട്ടത്.