ബാലിയിലെ ഉബുദിൽ അവധി ആഘോഷമാക്കി നവ്യയും മകനും

അവധിക്കാലം ആഘോഷമാക്കി നടി നവ്യാ നായർ. ഇന്ത്യൊനേഷ്യയിലെ ബാലിയിലാണ് നടി മകനോടോപ്പം അവധി ആഘോഷിക്കാനായി എത്തിയത്. ബാലിയിലെ ഉബുദിൽ ടീഷർട്ടും ഷോർട്ട്സുമണിഞ്ഞ്‌ നിൽക്കുന്ന അമ്മയുടേയും മകന്റേയും ചിത്രങ്ങൾ നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

30 കളുടെ പാതി പിന്നിട്ട അമ്മയാണ് നവ്യാനായർ. എന്നാൽ മകനൊപ്പം കാണുമ്പോൾ ചേച്ചിയും അനിയനും പോലെ എന്നാണ് ആരാധകരുടെ കമന്റ്. മകൻ ഒപ്പം ന്യൂജൻ വേഷമാണ് ബാലി യാത്രയ്ക്കായി നവ്യ തെരഞ്ഞെടുത്തത്.വിമാനത്തിൽ യാത്ര ചെയ്യുന്ന ചിത്രങ്ങളും നടി പങ്കുവെച്ചു.

നവ്യയുടെ നൃത്തവിദ്യാലയമായ മാതംഗിയിൽ സായ് കൃഷ്ണ നൃത്തം ചെയ്യുന്ന വീഡിയോ നവ്യ നേരത്തെ പങ്കുവെച്ചിരുന്നു. സ്‌കൂൾ പഠനത്തിനും സായ് മിടുക്കനാണ്. പാഠ്യേതര പ്രവർത്തികളിലും അവൻ മിടുക്കനാണ്. ക്ലാസ്സിൽ ഒന്നാം സ്ഥാനം നേടിയ മകന്റെ വിശേഷങ്ങൾ നവ്യ നായർ പങ്കുവെച്ചിരുന്നു.

ബാലിയിലെ പ്രധാന കലാസാംസ്കാരിക കേന്ദ്രം കൂടിയാണ് ഉബൂദ്. ബ്ലാങ്കോ നവോത്ഥാന മ്യൂസിയം, പുരി ലൂക്കിസൻ മ്യൂസിയം, നേക ആർട്ട് മ്യൂസിയം, അഗുങ് റായ് മ്യൂസിയം ഓഫ് ആർട്ട് എന്നിങ്ങനെ ഇവിടെ നിരവധി ആർട്ട് മ്യൂസിയങ്ങളുമുണ്ട്. ടെഗല്ലലംഗ് റൈസ് ടെറസും കെഹൻ ക്ഷേത്രവുമെല്ലാം വിശദമായി കാണേണ്ട കാഴ്ചകളാണ്.