ജമ്മു കശ്മീരിന് ഉടൻ സംസ്ഥാന പദവി, ഉറപ്പ് നൽകി പ്രധാനമന്ത്രി, നിയമസഭാ തെരഞ്ഞെടുപ്പ് പിറകെയുണ്ടാകും

ശ്രീന​ഗർ : ജമ്മു കശ്മീരിന് ഉടൻ സംസ്ഥാന പദവി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകി. ജമ്മു കശ്മീരിനെ നവീകരിക്കാനായി എനിക്ക് തിടുക്കമുണ്ട്. ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് എന്നത് വിദൂരമല്ലെന്ന് സംസ്ഥാന പദവി ലഭിക്കുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി പറഞ്ഞു. ഉധംപൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

ജമ്മു കശ്മീരിന്റെ സ്വപ്നങ്ങളും അഭിലാഷങ്ങളും ഇവിടുത്തെ എംഎൽഎമാരിലൂടെയും മന്ത്രിമാരിലൂ‌ടെയും പങ്കിടാൻ ജനങ്ങൾക്ക് വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അധികാരത്തിനുവേണ്ടി ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 എന്ന മതിൽ പണിതു. എന്നാൽ ജനങ്ങളുടെ അനുഗ്രഹത്താൽ ആ മതിൽ മോദി തകർത്തു

ഞാനും ആ മതിലിന്റെ അവശിഷ്ടങ്ങൾ മണ്ണിൽ കുഴിച്ചിട്ടു. കോൺ​ഗ്രസ് എന്നല്ല ഇന്ത്യയിലെ മറ്റൊരു രാഷ്‌ട്രീയ പാർട്ടിയും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കാൻ സാധിക്കില്ല. ജനം അവരെ തിരിഞ്ഞ് പോലും നോക്കില്ലെന്ന് നിസംശയം പറയാമെന്നും നരേന്ദ്ര മോദി ഉധംപൂരിൽ പറഞ്ഞു.