ചത്തീസ്​ഗഢിൽ സുരക്ഷാസേനയും നക്സലുകളും ഏറ്റുമുട്ടി.

ചത്തീസ്​ഗഢിൽ സുരക്ഷാസേനയും നക്സലുകളും ഏറ്റുമുട്ടി. ഏഴ്​ നക്​സലുകൾ കൊല്ലപ്പെട്ടു.

ചത്തീസ്​ഗഢിൽ സുരക്ഷസേന- നക്സൽ ഏറ്റുമുട്ടൽ. ഏറ്റമുട്ടലിൽ മൂന്ന്​ സ്​ത്രീകളുൾപ്പടെ ഏഴ്​ നക്​സലുകൾ കൊല്ലപ്പെട്ടു. ചത്തീസ്​ഗഢിലെ ബിജാപൂർ ജില്ലയിലാണ് സംഭവം. തിമിനാർ-പുഷ്​നർ ഗ്രാമങ്ങളുടെ അതിർത്തിയിലാണ്​ ഏറ്റുമുട്ടലുണ്ടായതെന്നു പോലീസ് അറിയിച്ചു ​. ഡിസ്​ട്രിക്​ റിസർവ്​ ഗാർഡ്​, സ്​പെഷ്യൽ ടാസ്​ക്​ ഫോഴ്​സ്​ എന്നിവയുടെ സംയുക്​ത സേനയാണ്​ നക്​സലുകൾക്കെതിരെ ആക്രമണം നടത്തി​യത്. രഹസ്യവിവരത്തെ തുടർന്നാണ്​ ആ​ക്രമണം നടത്തിയതെന്നും പോലീസ് ഉന്നതഉദ്യോഗസ്ഥർ അറിയിച്ചു.

https://youtu.be/tciDsDLwP48