ഫഹദിനൊപ്പമുള്ള സെല്‍ഫിയുമായി നസ്രിയ, ജോജി പിന്നിലുണ്ട് സൂക്ഷിക്കണമെന്ന് കമന്റുകള്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഫഹദുമായുള്ള വിവാഹ ശേഷവും നസ്രിയ അഭിനയ രംഗത്തെക്ക് മടങ്ങി എത്തിയിരുന്നു. സോഷ്യല്‍ മീഡിയകളിലൂം ഏറെ സജീവമാണ് നടി. ഇടയ്ക്ക് തങ്ങളുടെ കുടുംബ വിശേഷങ്ങളും ചിത്രങ്ങളും സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഫഹദ് ഫാസിലിന് ഒപ്പമുള്ള ഏതാനും സെല്‍ഫികള്‍ പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. ഈ ചിത്രങ്ങള്‍ക്ക് ആരാധകര്‍ നല്‍കിയ കമന്റ് ആണ് വൈറല്‍ ആയിരിക്കുന്നത്.

നസ്രിയയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. സെല്‍ഫി എടുക്കുന്ന പ്രിയതമയ്ക്ക് പിന്നില്‍ കുസൃതി ചിരിയോടെ മറഞ്ഞിരിക്കുന്ന ഫഹദിന്റെ കണ്ണുകളും കാണാം. ഇതിന് ആരാധകര്‍ നല്‍കിയ കമന്റ് ആണ് വ്യത്യസ്തം. ജോജി പിന്നിലുണ്ട് സൂക്ഷിക്കുക. സോഷ്യല്‍ മീഡിയകളില്‍ ഉടനീളം ഫഹദിന്റെ ജോജി എന്ന കഥാപാത്രവും ചിത്രവും ചര്‍ച്ചയാകുമ്പോഴാണ് ആരാധകരുടെ വ്യത്യസ്തമായ കമന്റ്.

താരങ്ങള്‍ ഉള്‍പ്പെടെ നടിയുടെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. അനുപമ പരമേശ്വരന്‍, ശിവദ മുരളി, പ്രിയ മോഹന്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യൂസ്, തുടങ്ങിയവരും കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് മുന്‍പും ഫഹദിനോടൊപ്പമുള്ള റൊമാന്റിക് ചിത്രം നസ്രിയ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയില്‍ സജീവമായിരിക്കുമ്‌ബോഴാണ് നസ്രിയ വിവാഹിതയാകുന്നത്. പിന്നീട് അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു നടി. അഭിനയത്തില്‍ നിന്ന് മാറി നിന്നുവെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു നടി. ഫഹദിന്റേയും തന്റേയും സിനിമാ വിശേഷങ്ങളും സ്വകാര്യ വിശേഷങ്ങളും നടി പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഫഹദിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘ജോജി’ മികച്ച പ്രതികരണം നേടി ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് തുടരുകയാണ്. ഷേക്‌സ്പിയറിന്റെ മാക്ബത്തിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ഫഹദും ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനും ചേര്‍ന്നാണ്.