വീട്ടിലെ ഫ്‌ളോര്‍ വര്‍ക്കിന് വന്നയാള്‍, മറുപടിയുമായി നീരജ് മാധവ്, ഹൃദ്യം

സിനിമ താരങ്ങള്‍ക്ക് എല്ലാവര്‍ക്കും തന്നെ സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ടുണ്ട്.ഫേസ്ബുക്ക് പേജില്ലാത്ത താരങ്ങള്‍ ചുരുക്കമാണ്.കോവിഡും ലോക്ക്ഡൗണും ഒക്കെ നിലവില്‍ വന്നതോടെ താരങ്ങള്‍ വീടുകളില്‍ തന്നെയാണ്.സോഷ്യല്‍ മീഡിയകളില്‍ താരങ്ങളില്‍ പലരും സജീവമാണ്.ഓണമായതോടെ ഓണാശംസകളും പുതിയ ചിത്രങ്ങളും പങ്കുവെച്ച് പലരും രംഗത്തെത്തി.പോസ്റ്റുമായി എത്തുന്ന താരങ്ങള്‍ക്ക് ആരാധകര്‍ കമന്റും നല്‍കാറുണ്ട്.ചിലപ്പോള്‍ ചില രൂക്ഷമായ കമന്റുകള്‍ക്ക് താരങ്ങള്‍ ചുട്ട മറുപടിയും നല്‍കാറുണ്ട്.എന്നാല്‍ നടന്‍ നീരജ് മാധവ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഓണാശംസയ്ക്ക് മറുപടി നല്‍കിയയാള്‍ക്ക് നടന്‍ നല്‍കിയ മറുപടിയാണ് വ്യത്യസ്തമാകുന്നത്.ഭാര്യാ സമേതം ഓണചിത്രമിട്ടായിരുന്നു നീരജ് മാധവ് ഓണാശംസ നേര്‍ന്നത്. ഇതിനിടയില്‍ ഒരു ആരാധകന്റെ കമന്റിന് മാത്രമാണ് നീരജ് മറുപടി നല്‍കിയത്.’നമ്മുടെ രണ്ടു പേരുടേയും വിവാഹം ഒരു ദിവസമായിരുന്നു.നിങ്ങളുടെ തിരുവണ്ണൂരിലെ വീടിന്റെ പണിക്ക് ഞാന്‍ വന്നിട്ടുണ്ട്.ഫ്‌ളോര്‍ വര്‍ക്കിന്’.എന്നായിരുന്നു കമന്റ്.മറ്റു കമന്റുകള്‍ക്കൊന്നും മറുപടി കൊടുക്കാതിരുന്ന നീരജ് ഈ കമന്റിനു മാത്രം മറുപടി കൊടുത്തു.’ഇത് ആ വീട് തന്നെയാണ്.താങ്കള്‍ക്കും കുടുംബത്തിനും ഓണാശംസകള്‍’.എന്നായിരുന്നു കമന്റിന്റെ മറുപടി.നീരജിന്റെ ഈ കമന്റിന് ഒട്ടേറെ പേര്‍ ലൈക്ക് നല്‍കി.താരത്തെ പുകഴ്ത്തിയും ആശംസകള്‍ നേര്‍ന്നും ഇട്ട കമന്റ്‌സിനിടയില്‍ വേറിട്ട ഒന്നായിരുന്നു ഇത്.നേരത്തെ മലയാള സിനിമയില്‍ സ്വജനപക്ഷപാതമുണ്ടെന്ന് നടന്‍ നീരജ് മാധവ് വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു.’സീനിയര്‍ നടന്മാര്‍ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക് സ്റ്റീല്‍ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേര്‍തിരിവ്.ചായ പേപ്പര്‍ ഗ്ലാസില്‍ കുടിച്ചാലും ഇറങ്ങും,പക്ഷെ അത് അടിച്ചേല്പിക്കുമ്പോഴാണ് പ്രശ്‌നം.കാലിന്മേല്‍ കാല് കേറ്റി വച്ചിരുന്നാല്‍ ജാഡ,കൂളിംഗ് ഗ്ലാസ്സിട്ടാല്‍ അഹങ്കാരം,സ്‌ക്രിപ്റ്റില്‍ അഭിപ്രായം പറഞ്ഞാല്‍ ഇടപെടല്‍.നമ്മള്‍ casual ആയി പറയുന്ന ഓരോ വാക്കുകളും വരെ ചിന്തിക്കാന്‍ പറ്റാത്ത രീതിയില്‍ ദുര്‍വ്യാഖ്യാനിക്കപ്പെടുമെന്നും നീരജ് പറഞ്ഞിരുന്നു.