സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തു, വത്തിക്കാനിൽ നിന്നും അനുമതി ലഭിച്ചതിന് ശേഷം പേര് പ്രഖ്യാപിക്കും

കൊച്ചി. സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് രഹസ്യ ബാലറ്റിലൂടെയായിരുന്നു എന്നാണ് വിവരം.

തിരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍ സഭാ സിനഡ് വത്തിക്കാന് കൈമാറി. വത്തിക്കാനില്‍ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് ബുധനാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.