ഡബ്ല്യൂസിസിയിൽ ഉള്ളവർ ഇന്ന് ചെയ്യുന്നതിന്റെ ഗുണം നാളെ ഉണ്ടാകും- നിഖില വിമൽ

ഡബ്ല്യൂസിസിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്നു പറഞ്ഞ് നിഖില വിമൽ, ആ സംഘടന എന്താണ് എന്ന് വിമർശിക്കുന്നവർക്ക് ഇന്ന് മനസിലായില്ലെങ്കിലും നാളെ അതിന്‌റെ ഗുണം ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാനെന്നും സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു, വാക്കുകൾ

ഡബ്ല്യൂസിസിയെ പോലൊരു സംഘടനയെ പുറത്തു നിന്നുള്ളവർ വിമർശിക്കുന്നത് സംഘടനയുടെ വളർച്ച കാണാത്തതുകൊണ്ടാണ്. പുറത്തു നിന്ന് നോക്കുന്നവർക്ക് അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഒരു സംഘടന മാത്രമായിട്ടായിരിക്കാം. പക്ഷെ അതിന്‌റെ പുറകിൽ സംഘടനയിലെ അംഗങ്ങൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ആ സംഘടന എന്താണ് എന്ന് വിമർശിക്കുന്നവർക്ക് ഇന്ന് മനസിലായില്ലെങ്കിലും നാളെ അതിന്‌റെ ഗുണം ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്തെങ്കിലും ഒന്ന് സോഷ്യൽ മീഡിയയിൽ ഇടാൻ വേണ്ടി മാത്രം ബുദ്ധിയില്ലാത്ത ആളുകളല്ല അവർ.

സംഘടനയിഉള്ളവർ എല്ലാവരും ക്രിയേറ്റീവ് സ്‌പേസിലും ആർട്‌സ് സ്‌പേസിലും ജോലി ചെയ്യുന്ന വ്യക്തികളാണ്. ഒരുപാട് വർഷത്തെ അനുഭവപരിചയമുള്ളവരാണ് അവർ. അതുകൊണ്ട് തന്നെ അവർ പറയുന്ന കാര്യങ്ങൾ എല്ലാം ഇവിടെ ഉള്ളതാണ്. പക്ഷെ ഓരോരുത്തരുടേയും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും. എനിക്ക് അത്തരം ഒരു അനുഭവം ഇല്ല എന്നുവച്ച് മറ്റൊരാൾക്ക് അതുണ്ടായിട്ടില്ല എന്ന് പറയാൻ സാധിക്കില്ല.