അമ്പലത്തിൽ വിളിച്ചിട്ട് ഭിക്ഷ തന്നതല്ലല്ലോ? ജോലി ചെയ്തിട്ടില്ലേ, നിന്റെ വീട്ടിൽ നിന്നും എടുത്ത് തന്നതല്ലാലോ, മോശം കമന്റിന് കിടിലൻ മറുപടിയുമായി നിർമൽ

മിമിക്രി വേദികളിലൂടെ ഉയർന്നു വന്ന താരമാണ് നിർമൽ പാലാഴി. ഇങ്ങള് ഇത് എന്ത് തള്ളാണ് ബാബ്വേട്ടാ എന്ന കോഴിക്കോടൻ ഭാഷയിലുള്ള നിർമൽ പാലാഴിയുടെ ഡയലോഗ് ഇന്ന് മലയാളികൾക്ക് സുപരിചിതമാണ്. കുട്ടിയുംകോലും എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തിയത്. കരിയറിലെ കഷ്ടപ്പാടുകൾ നിറഞ്ഞ, വരുമാനമൊന്നും കാര്യമായി ഇല്ലാതിരുന്ന തുടക്കക്കാലത്താണ് പ്രണയിച്ച പെൺകുട്ടിയെ നിർമൽ ജീവിതസഖിയായി കൂടെ കൂട്ടുന്നത്. ഇന്ന് കെെനിറയെ സിനിമകളുമായി നിറഞ്ഞു നിൽക്കുകയാണ് നിർമൽ പലാഴി. വസ്തുതാ വിരുദ്ധമായി വാർത്ത നൽകിയ ഓൺലൈൻ പോർട്ടലിനെതിരെ വിമർശനവുമായി നിർമ്മൽ പാലാഴി രം​ഗത്തെത്തി.

കുറിപ്പിങ്ങനെയായിരുന്നു, രണ്ട് ദിവസം മുന്നേ കുഞ്ഞുങ്ങളോടൊപ്പം ഉള്ള ഫോട്ടോ പഴയ കുറച്ച് ജീവിത അനുഭവങ്ങൾ ചേർത്ത് എന്റെ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. അത് ആളുകൾ ഒന്ന് ലിങ്ക് ഓപ്പണ് ചെയ്യാൻ വേണ്ടി എന്ത് വൃത്തികേടും ഹെഡ്‌ഡിങ് ആക്കിയിട്ടു പോസ്റ്റ് ചെയ്ത ഈ ചാനലിനെ റിപ്പോർട്ട് ചെയ്യണം എന്ന് എന്റെ പ്രിയപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു. ചാനൽ മുതലാളിയുടെ വീട്ടിലെ സ്ത്രീകൾ സുരക്ഷിതരായി ഇരിക്കട്ടെ കാരണം ലിങ്ക് ഓപ്പൻ ചെയ്യുവാൻ ഇവരൊക്കെ എന്തും ചെയ്യും.മെസേജ് ആയിട്ടും വിളിച്ചിട്ടും കൂടെ സപ്പോർട്ട് ചെയ്‌ത പ്രിയപ്പെട്ടവർക്ക് ഒരായിരം നന്ദി

ഇതിനുതാഴെ ചിലർ വിദ്വേഷ കമന്റുമായെത്തി. കമന്റിങ്ങനെ മോനേ മതേതരാ അമ്പലപറമ്പിൽ മിമിക്രി കാണിച്ച് വളർന്ന നിന്നെ എത്ര പള്ളിയിൽ മിമിക്രി ഉണ്ടാക്കാൻ വിളിച്ചിട്ടുണ്ടെന്ന് പറയാമോ? ഒരിക്കൽ എന്റെ കൈകൊണ്ടും നിനക്ക് ഞാൻ പണം തന്നിട്ടുണ്ട്. ഇനി നീ അമ്പലപറമ്പിലുണ്ടാകില്ല.

നിർമ്മലിന്റെ മറുപടി ഇങ്ങനെയായിരുന്നു, സുഹൃത്തേ അമ്പലത്തിൽ വിളിച്ചിട്ട് ഭിക്ഷ തന്നതല്ലല്ലോ? ജോലി ചെയ്തിട്ടില്ലേ അല്ലാതെ നിന്റെ വീട്ടിൽ നിന്നും എടുത്ത് തന്നതല്ലാലോ? പിന്നെ അമ്പലപറമ്പിൽ ഉണ്ടാകില്ല എന്നൊക്കെ പറയാൻ അമ്പലം മൊത്തം നീ തീറെഴുതി വാങ്ങിയോ. ഒരുപാട് നല്ല മനുഷ്യരെ പറയിപ്പിക്കാനായിട്ട് ഇങ്ങനെത്തെ വിവരക്കേട് എഴുതിവിടല്ലേ സുഹൃത്തേ.