‌ ഏഴ് മാസം ​ഗർഭിണിയായ മലയാളി നഴ്‍സ് കൊവിഡ് ബാധിച്ച് സൗദിയിൽ മരിച്ചു

കൊവിഡ് ബാധിച്ച്‌ ചികില്‍സയിലായിരുന്ന മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു.കോട്ടയം വൈക്കം സ്വദേശി അവിനാശ് മോഹന്‍ദാസിന്റെ ഭാര്യ അമൃത മോഹനാണ് മരിച്ചത്.7 മാസം ഗര്‍ഭിണിയായിരുന്നു.നജ്റാനില്‍ ഷെറോറ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായിരുന്നു.

ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.ഖാലിദ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.ഏഴ് മാസം ഗര്‍ഭിണിയായിരുന്നു.കോട്ടയം വൈക്കം കൊതോറ സ്വദേശിനിയാണ്.കൊവിഡ് ബാധിച്ചുള്ള മരണമായതിനാല്‍ മൃതദേഹം സൗദിയില്‍ തന്നെ സംസ്കരിക്കും.കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.

എന്നാല്‍ നാട്ടിലുള്ള ഭര്‍ത്താവിനെ സൗദിയില്‍ എത്തിച്ച്‌ അമൃതയുടെ മൃതദേഹം അവസാനമായി ഒരുനോക്ക് കാണാന്‍ അവസരമൊരുക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവര്‍ത്തകരും സുഹൃത്തുക്കളും.ഇതിനായി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടുവരുന്നതായി പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചി പറഞ്ഞു.നഴ്‍സുമാരുടെ സംഘടനയായ യു.എന്‍.എയും ഇതിനായുള്ള പരിശ്രമങ്ങള്‍ നടത്തുകയാണ്.