നടി ആയില്ലെങ്കില്‍ ആരാകുമായിരുന്നു, മറുപടിയുമായി നൈല ഉഷ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നൈല ഉഷ. റേഡിയോ ജോക്കിയായും തിളങ്ങുകയാണ് നടി. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് നൈല ഉഷ അഭിനയ രംഗത്ത് എത്തുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായി. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. നടി പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോളിതാ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് നൈല ഉഷ.

ഫെമിനിസ്റ്റ് ആണോ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. നിങ്ങളും ഫെമിനിസ്റ്റിലല്ലേ, എല്ലാവരും തുല്യതയല്ലേ ആഗ്രഹിക്കുന്നത്, ഞാനും ഫെമിനിസ്റ്റാണ് എന്നായിരുന്നു ഈ ചോദ്യത്തിന് നൈല ഉഷ നല്‍കിയ മറുപടി. മറ്റൊരു ചോദ്യം നടിയോ ആര്‍ജെയോ ആയിരുന്നില്ലെങ്കില്‍ എന്താകുമെന്നായിരുന്നു. കര്‍ശനക്കാരിയായ ഒരു അധ്യാപികയായിരിക്കും താന്‍ എന്നായിരുന്നു ഇതിന് നൈല ഉഷ നല്‍കിയ മറുപടി.

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലേത് പോരെ ഒരു കഥാപാത്രം ഇനി എന്ന് എന്ന ചോദിച്ചയാളോട് ഞാനും ആഗ്രഹിക്കുന്നു എന്നായിരുന്നു നടിയുടെ മറുപടി. അടുത്ത ചിത്രം പാപ്പന്‍ ആണെന്നും നൈല ചോദ്യത്തിന് മറുപടിയായി പറഞ്ഞു.