സാരിയിൽ സുന്ദരിയായി നൈല ഉഷ, ചിത്രങ്ങൾ വൈറൽ

മലയാളത്തിൽ നായികയായും അവതാരകയായുമെല്ലാം തിളങ്ങിയ നടിയാണ് നൈല ഉഷ. തിരുവനന്തപുരം സ്വദേശിയായ താരം ദുബൈയിൽ സഥിര താമസമായിരിക്കുകയാണ്. 2013ൽ പ്രദർശനത്തിനെത്തിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. വിവാഹമൊക്കെ കഴിഞ്ഞ ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുമ്പോഴാണ് നൈലയ്ക്ക് കുഞ്ഞനന്തന്റെ കടയിൽ അവസരം കിട്ടുന്നത്. വിവാഹതിയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് നൈല.

നൈലയുടെ ഭർത്താവ് റോണയും മകൻ അർണവും. ജയസൂര്യ നായകനായി എത്തിയ പുണ്യാളൻ അഗർബത്തീസ് ഗ്യാങ്ങ്‌സ്റ്റർ, വമ്പത്തി, ഫയർമാൻ, പത്തേമാരി, പ്രേതം, നാളെ രാവിലെ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമാണ് നൈല, ഇപ്പോളിതാ പച്ച സാരിയിലുള്ള സുന്ദരമായ ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവെച്ചത്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Nyla Usha (@nyla_usha)

തന്റെ ബാല്യകാല ജീവിതത്തെക്കുറിച്ച് അടുത്തിടെ താരം തുറന്നുപറഞ്ഞിരുന്നു. എന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ അതായത് അച്ഛന് നാൽപ്പത്തിരണ്ട് വയസ്സ് അന്നേരമാണ് അദ്ദേഹം ഞങ്ങളെ വിട്ടുപോകുന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. അച്ഛന്റെ എല്ലാ ഉത്തരവാദുത്വങ്ങളു അമ്മ ഏറ്റെടുത്തു.ത​നി,​ ​നാ​ട്ടി​ൻ​പ്പു​റ​ത്തു​കാ​രി​യാ​ണ് ​അ​മ്മ. അച്ഛന്റെ വേർപാടിന് ശേഷം ഞാൻ കണ്ടത് ശക്തയായ ഒരു അമ്മയെ ആണ്. അ​മ്മ​യ്ക്ക് ​ല​ഭി​ച്ച​ ​ശ​ക്തി​ ​ഇ​പ്പോ​ഴും​ ​ന​ഷ്ട​പ്പെ​ട്ടി​ല്ല. ഇപ്പോഴും എന്റെ പേരിനോടൊപ്പമുണ്ട്.

അമ്മയെ ആശ്രയിക്കാതെ സ്വന്തം ജോലി ചെയ്യാമെന്ന തീരുമാനമാണ് എന്നെ ഈ നിലയിൽ എത്തിച്ചത്. ആദ്യ ദുബായി യാത്ര 45 ദിവസത്തേനായിരുന്നു. അവിടെ നിന്ന് തിരിച്ച് പോന്നപ്പോൾ വല്ലാത്ത വിഷമമായി. അവിടെ ഒരു പ്രാ​ഗ്രാം അവതരിപ്പിച്ചത് ഇഷ്ടപ്പെട്ടിട്ട് അ​റേ​ബ്യ​ൻ​ ​റേ​ഡി​യോ​ ​നെ​റ്റ് ​വ​ർ​ക്ക് ​സ്റ്റേ​ഷ​ൻ​ ​പ്രോ​ഗ്രാം​ ​ത​ല​വ​ൻ​ ​അ​ജി​ത് ​മേ​നോ​ൻ​സാർ എന്നെ വിളിച്ചു. നാട്ടിലെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോഴായിരുന്നു ആ ഫോൺ കോൾ വന്നത്. ആദ്യം കളിയാക്കാനാണ് വിളിക്കുന്നതെന്ന് വിചാരിച്ചെങ്കിലും പിന്നീട് കാര്യം പറഞ്ഞ് മനസ്സിലാക്കി.ദുബായിൽ ഒറ്റയ്ക്ക് ജോലി ചെയ്യുന്നതിന്റെ എല്ലാ ആകുലതയും അമ്മയ്ക്ക് ഉണ്ടായിരുന്നു. ഒടുവിൽ ഇൻർ വ്യൂവിൽ പങ്കെടുത്താൻ അമ്മ സമ്മതിച്ചു. അങ്ങനെ ഇ​രു​പ​ത്തി​ര​ണ്ടാം​ ​വ​യ​സി​ൽ​ ​ര​ണ്ടാം​ ​ജോ​ലി ലഭിച്ചു.  പതിനഞ്ചു വർഷമായി ദുബയി വാസിയായിട്ട്. ദു​ബാ​യ് ​ന​ഗ​രം​ ​ഒ​രു​ ​പ്രാ​വ​ശ്യം​ ​ക​ണ്ടാ​ൽ​ ​ഇ​തു​വ​രെ​ ​ക​ണ്ട​ത​ല്ല​ ​ലോ​ക​മെ​ന്ന് ​തി​രി​ച്ച​റി​യുമെന്ന് നൈല ഉഷ പറഞ്ഞു.